JHL

JHL

18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് പ്രത്യേക വാക്‌സിനേഷൻ ക്യാമ്പ് ഞായറാഴ്ച.

കാസർഗോഡ്(www.truenewsmalayalam.com) : ജില്ലയിലെ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക്  കോവിഡ് വാക്സിനേഷന്റെ ആദ്യ ഡോസും രണ്ടാം ഡോസും  നൽകുന്നതിനായി  25/7/2021 ഞായറാഴ്ച  ജില്ലയിലെ  സർക്കാർ  ആരോഗ്യ  സ്ഥാപനങ്ങളിൽ  പ്രത്യേക  വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. 

ജൂലൈ 25 ന് വാക്‌സിനേഷൻ നൽകുന്നതിനായി  ജൂലൈ 24 ന് ഉച്ചക്ക്  3 മണിക്ക് വെബ്‌സൈറ്റിൽ അലോട്മെന്റ് അനുവദിക്കുന്നതാണ് .വാക്‌സിനേഷൻ ആവശ്യമുള്ളവർ cowin.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് വാക്‌സിനേഷൻ കേന്ദ്രങ്ങൾ ബുക്ക്‌ ചെയേണ്ടതാണ് .






No comments