JHL

JHL

ആട് ഗ്രാമം പദ്ധതി തുടങ്ങി.

 

കുമ്പള(www.truenewsmalayalam.com) : കുടുംബശ്രീ ജില്ലാ മിഷൻ കൊറഗ സ്പെഷ്യൽ പ്രോജക്ടിൽ ഉൾപ്പെടുത്തി ആരംഭിച്ച ആട് ഗ്രാമം പദ്ധതിയുടെ വിതരണോദ്‌ഘാടനം കുമ്പള പഞ്ചായത്ത് പ്രസിഡന്റ്‌ താഹിറ യൂസഫ് നിർവഹിച്ചു.

കുമ്പള സി.ഡി.എസ്. തിരഞ്ഞെടുത്ത മാവിനക്കട്ട കൊറഗ കോളനിയിലെ നാല്‌ കൊറഗ കുടുംബശ്രീ അംഗങ്ങൾക്കായി മൂന്ന്‌ ആട് വീതം 12 ആടുകളെയാണ് നൽകിയത്‌. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കോഗ്ഗു, കുമ്പള സി.ഡി.എസ്. ചെയർപേഴ്സൺ പി.കെ.ഖദീജ, പഞ്ചായത്തംഗം വിവേകാനന്ദ ഷെട്ടി, സ്പെഷ്യൽ പ്രോജക്ട് കോ ഓർഡിനേറ്റർ ജയകൃഷ്ണൻ, അസി. കോ ഓർഡിനേറ്റർ എസ്‌.യദുരാജ്, സി.ഡി.എസ്. അക്കൗണ്ടന്റ്‌ അമീർ, ആനിമേറ്റർമാരായ കമല, ബാഗി എന്നിവർ സംസാരിച്ചു.





No comments