മുസ്ലിം ക്ഷേമ പദ്ധതികളുടെ അട്ടിമറി:വെൽഫയർ പാർട്ടി പ്രതിഷേധിച്ചു.
കാസറഗോഡ്(www.truenewsmalayalam.com) : സച്ചാർ-പാലോളി റിപ്പോർട്ട് ആവശ്യപ്പെട്ട മുസ്ലിം ക്ഷേമ പദ്ധതികൾ അട്ടിമറിച്ച ഇടതു സർക്കാർ വഞ്ചനക്കെതിരെ വെൽഫയർ പാർട്ടി ജില്ലയിൽ പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധ ദിനം നടത്തി.
ചെങ്കള പഞ്ചായത്തിൽ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര ഉദ്ഘാടനം ചെയ്തു.
തൃക്കരിപ്പൂർ ടൗണിൽ നടന്ന പ്രതിഷേധ പരിപാടിക്ക് പാർട്ടി തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്,വി പി.യു. മുഹമ്മദ് കുഞ്ഞി,ജനറൽ സെക്രട്ടറി ടി.സുമേഷ്, പ്രവാസി വെൽഫയർ ഫോറം യു.എ.ഇ.പ്രതിനിധി കെ.വി.പി. ഫസൽതുടങ്ങിയവർ നേതൃത്വം നൽകി.
പടന്ന പഞ്ചായത്തിൽ സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് മുത്തലിബ് ഉദ്ഘാടനം ചെയ്തു.
ചെമനാട് പഞ്ചായത്ത് കമ്മിറ്റി മേൽപറമ്പിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
കുമ്പള പഞ്ചായത്ത് കമ്മിറ്റി നടത്തിയ പരിപാടി ജില്ലാ കമ്മിറ്റി അംഗം കെ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
Post a Comment