JHL

JHL

തമിഴ്‌നാട്ടിലേക്ക്‌ പോയ യുവാവിനെ കാണാതായതായി പരാതി.

 

ബദിയഡുക്ക(www.truenewsmalayalam.com) : കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്ന വാഹനം വാങ്ങാന്‍ തമിഴ്‌നാട്ടിലേക്ക്‌ പോയ യുവാവിനെ കാണാനില്ലെന്ന്‌ പരാതി.

 ഉക്കിനടുക്കയിലെ വിനോദ്‌ കുമാറിനെ(41)യാണ്‌ കാണാതായത്‌. കഴിഞ്ഞ 30നാണ്‌ ബോര്‍വെല്‍ ഏജന്റായ വിനോദ്‌ കുമാര്‍ വാഹനം വാങ്ങാനായി തമിഴ്‌നാട്ടിലേക്ക്‌ പോയത്‌. അവിടെ എത്തി, പിറ്റേദിവസം ഭാര്യയെ ഫോണില്‍ വിളിച്ച്‌ അടുത്ത ദിവസം നാട്ടിലേക്ക്‌ തിരിക്കുമെന്ന്‌ അറിയിച്ചിരുന്നുവെങ്കിലും എത്താത്തതിനെ തുടര്‍ന്ന്‌ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌ത നിലയിലായിരുന്നുവത്രെ. ഇതേ തുടര്‍ന്ന്‌ ഭാര്യ രേഖ നല്‍കിയ പരാതിയില്‍ ബദിയഡുക്ക പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.





No comments