JHL

JHL

പി.ഡി.പി കുമ്പഡാജെ യൂണിറ്റ് കമ്മിറ്റി എസ്.എസ്.എല്‍.സി ജേതാക്കളെ അനുമോദിച്ചു.

കുമ്പഡാജെ(www.truenewsmalayalam.com) : പി.ഡി.പി കുമ്പഡാജെ യൂണിറ്റ് പരിധിയില്‍ ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ യൂണിറ്റ് കമ്മിറ്റി അനുമോദിച്ചു.  

അനുമോദന യോഗത്തില്‍ അബ്ദുല്ല ഊജന്തൊടി അദ്ധ്യക്ഷത വഹിച്ചു.    പി.ടി.യു.സി സംസ്ഥാന സെക്രട്ടറി യൂനുസ് തളങ്കര അനുമോദന പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി പൂക്കോയ തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു.  

  പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു.  വിദ്യാര്‍ത്ഥികളായ ഷംന ഷെരീഫ്, മുംതാസ് അബ്ബാസ്, ജവാദ മുഹമ്മദ്, ജോസ്ന ജോസഫ്, ഫാത്തിമത്ത് ഷഹ്മ ബഷീര്‍, ആയിഷത്ത് അസ്മീന ബത്തൂല അഷ്റഫ് എന്നീ വിദ്യാര്‍ത്ഥികള്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. 

 പി.ഡി.പി കുമ്പഡാജെ പഞ്ചായത്ത് പ്രസിഡന്‍റ് മുത്തലിബ്, ജോമി കുമ്പഡാജെ, ഒ.സി. മുഹമ്മദ്, ഇസ്മയില്‍, ഷംസു കുമ്പഡാജെ, അബ്ദുല്ല മുനിയൂര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.





No comments