JHL

JHL

ടിപിആർ: തദ്ദേശസ്ഥാപനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം.

കാസർകോട്(www.truenewsmalayalam.com) : ജില്ലയിൽ കുറഞ്ഞ കോവിഡ് പരിശോധന നിരക്കും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുമുള്ള തദ്ദേശസ്ഥാപനങ്ങൾ സന്ദർശിക്കാൻ പ്രത്യേക സംയുക്ത നിരീക്ഷണ സംഘത്തെ നിയോഗിച്ചു.

 ‌സംഘത്തിൽ ആരോഗ്യ വകുപ്പ് പ്രതിനിധികളായി ബ്ലോക്ക് മെഡിക്കൽ ഓഫിസർ, ഹെൽത്ത് സൂപ്പർവൈസർ/ജെഎച്ച്‌ഐ, എന്നിവരും പ്രത്യേകം മൊബൈൽ ടെസ്റ്റിങ് യൂണിറ്റും ഉണ്ടാകും.

   ഇന്ന് നിരീക്ഷണ സംഘം ചെറുവത്തൂർ, പുല്ലൂർ-പെരിയ, ചെമ്മനാട്, ബെള്ളൂർ, ചെങ്കള, ഈസ്റ്റ് എളേരി, കിനാനൂർ-കരിന്തളം, കള്ളാർ എന്നീ തദ്ദേശസ്ഥാപനങ്ങൾ സന്ദർശിക്കും. നാളെ ഉദുമ, പിലിക്കോട്, വലിയപറമ്പ, കുംബഡാജെ, മധൂർ, കാസർകോട്, മൂളിയാർ, കോടോം-ബളൂർ, പനത്തടി പഞ്ചായത്തുകളിലും സംഘം സന്ദർശനം നടത്തും.





No comments