മഞ്ചേശ്വരം ഹാർബറിന്റെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കും; മന്ത്രി സജി ചെറിയാൻ.
കാസർകോട്(www.truenewsmalayalam.com) : മഞ്ചേശ്വരം ഹാർബറിന്റെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മഞ്ചേശ്വരം ഹാർബർ മന്ത്രി സന്ദർശിച്ചു. ജില്ലയിലെ കടൽതീരത്തിന്റെ സംരക്ഷണവും തീരദേശത്തെ ജനങ്ങളുടെ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
സമാന്തരമായി വിശദമായ പ്രോജക്ട് റിപ്പോർട്ടും അടങ്കലും തയ്യാറാക്കാൻ ഹാർബർ എൻജിനീയറിങ് വിഭാഗം ചീഫ് എൻജിനീയർക്ക് മന്ത്രി നിർദേശം നൽകി.
മഞ്ചേശ്വരം ഹാർബറിൽ ഡ്രഡ്ജിങ് പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നൽകി. കോട്ടിക്കുളം തുറമുഖത്തിനുള്ള നിർദേശവും പരിഗണനയിലാണ്.
അജാനൂർ ഫിഷറീസ് ഹാർബറിന്റെ പുതിയ പഠന റിപ്പോർട്ട് തയ്യാറാക്കാൻ ഏജൻസിയെ ചുമതലപ്പെടുത്തുമെന്നും മൂന്നുമാസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുമെന്നും അറിയിച്ചു.
സമാന്തരമായി വിശദമായ പ്രോജക്ട് റിപ്പോർട്ടും അടങ്കലും തയ്യാറാക്കാൻ ഹാർബർ എൻജിനീയറിങ് വിഭാഗം ചീഫ് എൻജിനീയർക്ക് മന്ത്രി നിർദേശം നൽകി.ഒരുവർഷത്തിനകം തന്നെ നിർമാണ പ്രവർത്തനത്തിനുള്ള നടപടി ആരംഭിക്കും.
മഞ്ചേശ്വരം ഹാർബറിൽ ഡ്രഡ്ജിങ് പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നൽകി. കോട്ടിക്കുളം തുറമുഖത്തിനുള്ള നിർദേശവും പരിഗണനയിലാണ്.അടങ്കൽ തയ്യാറാക്കാൻ നിർദേശിച്ചിട്ടുണ്ട്. കടൽക്ഷോഭത്തിൽനിന്ന് മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ താമസസൗകര്യം അർഹരായവർക്കെല്ലാം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
കാസർകോട് തുറമുഖത്തിന്റെ നിർമാണത്തിലുണ്ടായ അപാകത പരിഹരിക്കാൻ നടപടി സ്വീകരിക്കും.



Post a Comment