കുമ്പള ഉറുമിയിൽ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു.
കുമ്പള(www.truenewsmalayalam.com) : കുമ്പള പുത്തിഗെ ഉറുമിയിൽ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. അബ്ദുല്ല മൗലവി-ബീഫാത്തിമ ദമ്പതികളുടെ മകന്‍ മുഹമ്മദ് നിസാർ(29) ആണ് സഹോദരൻ റഫീഖി(31)ന്റെ കുത്തേറ്റ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഉച്ച ഭക്ഷണം കഴിച്ച് കിടന്നുറങ്ങുകയായിരുന്ന നിസാറിനെ സഹോദരന്‍ കുത്തുകയായിരുന്നു. കുത്തേറ്റ പരിക്കുകളോടെ പുറത്തേക്ക് ഓടുന്നതിനിടയില്‍ പിന്തുടര്‍ന്നു കുത്തുകയാണത്രെയുണ്ടായത്. വിവരമറിഞ്ഞെത്തിയ അയല്‍വാസികള്‍ നിസാറിനെ കുമ്പളയിലെ സഹകരണ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. റഫീഖിനെ ബദിയടുക്ക പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച നിസാര്‍ അവിവാഹിതനാണ്. സഹോദരങ്ങൾ, മുനീർ, ഇഖ്ബാൽ,സലീം, ഷബീർ.കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
Post a Comment