JHL

JHL

ഉള്ളാളിൽ എസ് എസ് എൽ സി പരീക്ഷയ്ക്കിടെ സ്കൂൾ കെട്ടിടത്തിൽ അഗ്നിബാധ .ജീവനക്കാരുടെ അവസരോചിത ഇടപെടൽ മൂലം ദുരന്തം ഒഴിവായി

 


തൊക്കോട്ടു(www.truenewsmalayalam.com) : ഉള്ളാളിൽ   എസ് എസ് എൽ സി പരീക്ഷ നടക്കുന്നതിനിടെ സ്കൂൾ കെട്ടിടത്തിൽ തീപിടിത്തം. ഉള്ളാൾ ബാബു ഗുഡ്ഡെയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം.

 എസ് എസ് എൽ സി വിദ്യാർത്ഥികളുടെ യാത്ര പ്രശ്നവും കോവിഡ് നിയന്ത്രണങ്ങളും കണക്കിലെടുത്തു പ്രത്യേകം തയ്യാറാക്കിയ പരീക്ഷ കേന്ദ്രമായിരുന്നു ഇത്.

 പരീക്ഷ ആരംഭച്ച് ഏതാനും മിനുട്ടുകൾ കഴിഞ്ഞപ്പോൾ തന്നെ പരീക്ഷ ഹാളിൽ പുക നിറയുകയായിരുന്നു. അടുത്ത മുറിയിലെ ലബോറട്ടറിയിൽ വൈദ്യുത ഷോർട്ട് സർക്യൂട്ട് മൂലം തീ പിടിത്തം ഉണ്ടാവുകയും പുക മറ്റു ക്ലാസ്സു മുറികളിലേക്ക് വ്യാപിക്കുകയുമായിരുന്നു.

  ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തീ നിയന്ത്രിച്ചു. തുടർന്ന് പരീക്ഷ തടസ്സം കൂടാതെ പൂർത്തിയാക്കുകയും ചെയ്തു.





No comments