JHL

JHL

ഇന്ന്​ വിദഗ്​ധ സമിതി യോഗം; വ്യാ​പാ​രി​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രിയുടെ ച​ർ​ച്ച.

 

തി​രു​വ​ന​ന്ത​പു​രം(www.truenewsmalayalam.com) : ​കടകള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിക്കുന്ന വ്യാപാരികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചര്‍ച്ച നടത്തും.സ​മൂ​ഹ​ത്തി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ അ​തി​ശ​ക്ത​മാ​യ ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും ലോ​ക്​​ഡൗ​ണി​ൽ കൂ​ടു​ത​ൽ ഇ​ള​വ്​ ന​ൽ​കു​ന്ന കാ​ര്യം മ​ന്ത്രി​സ​ഭ പ​രി​ഗ​ണി​ച്ചി​ല്ല. വെ​ള്ളി​യാ​ഴ്​​ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ വി​ദ​ഗ്​​ധ സ​മി​തി യോ​ഗം ചേ​ർ​ന്ന്​ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചേ​ക്കും. കോ​വി​ഡ്​ ഇ​ള​വു​ക​ൾ മ​ന്ത്രി​സ​ഭാ അ​ജ​ണ്ട​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

വ്യാ​പാ​രി​ക​ളു​മാ​യി വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തും. പെ​രു​ന്നാ​ൾ വ​രു​ന്ന​തി​നാ​ൽ ശ​നി, ഞാ​യ​ർ ലോ​ക്​​ഡൗ​ൺ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ദി​വ​സ​വും ക​ട തു​റ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്. ജു​മു​അ, ബ​ലി​പെ​രു​ന്നാ​ൾ ന​മ​സ്​​കാ​ര​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​രെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​​ മു​സ്​​ലിം​സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു. ​ഇ​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളും വി​ദ​ഗ്​​ധ​സ​മി​തി പ​രി​ശോ​ധി​ക്കും.

വ്യാ​പാ​രി​ക​ളു​ടെ സം​ഘ​ട​ന സ​ർ​ക്കാ​ർ വി​ല​ക്ക്​ ലം​ഘി​ച്ച്​ ക​ട തു​റ​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​രു​െ​ന്ന​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന്​ പി​ന്മാ​റി​യി​രു​ന്നു. ഇ​ള​വ്​ ല​ഭി​ക്കാ​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ സി​നി​മാ ഷൂ​ട്ടി​ങ്​ മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ നീ​ങ്ങി​ത്തു​ട​ങ്ങി. ദൈ​നം​ദി​ന ജോ​ലി​യെ​ടു​ത്ത്​ ജീ​വി​ക്കു​ന്ന​വ​ർ വ​ൻ പ്ര​തി​സ​ന്ധി​യി​ലാ​ണ്. നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ രീ​തി​യെ​ക്കു​റി​ച്ചും ക​ന​ത്ത വി​മ​ർ​ശ​നം ഉ​യ​രു​ന്നു​ണ്ട്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കൂ​ടു​ത​ൽ ഇ​ള​വ്​ വേ​േ​ണാ എ​ന്ന്​ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, കോ​വി​ഡ്​ വ്യാ​പ​ന​ത്തി​ന്​ ശ​മ​ന​വു​മി​ല്ല. ഇ​ത്ര​നാ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​ർ​ന്നി​ട്ടും രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്ക്​ പ​ത്തി​ൽ താ​ഴെ എ​ത്തി​ക്കാ​നാ​യി​ട്ടി​ല്ല. ഇ​താ​ണ്​ സ​ർ​ക്കാ​റി​ന്​ വെ​ല്ലു​വി​ളി​യാ​കു​ന്ന​ത്.





No comments