JHL

JHL

ഗ്യാരേജ്‌ ഉടമ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍.

മഞ്ചേശ്വരം(www.truenewsmalayalam.com) : ഗ്യാരേജ്‌ ഉടമയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മജിബൈല്‍ കട്ടയിലെ പരേതനായ ഗോവിന്ദന്റെ മകന്‍ മനോജ്‌ കുമാറാണ്‌(39) മരിച്ചത്‌. ഉദ്യാവാര്‍ മാടയിലെ ഗ്യാരേജ്‌ ഉടമയായിരുന്നു.

 കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക്‌ മാതാവ്‌ നിര്‍മ്മല ചട്ടഞ്ചാലിലുള്ള മകള്‍ ചിത്രയുടെ വീട്ടില്‍ പോയപ്പോഴായിരുന്നു സംഭവം. കര്‍ക്കിടക തെയ്യം കലാകാരന്മാരാണ്‌ മനോജ്‌ കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്‌.

 കലാകാരന്മാര്‍ സംഭാവനയ്‌ക്കായി വീട്ടിനുള്ളില്‍ കയറിയപ്പോള്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവത്രേ. വിവാഹിതനായിരുന്ന മനോജ്‌ കുമാര്‍ ഭാര്യ വിവാഹബന്ധം വേര്‍പ്പെടുത്തി മറ്റൊരു വിവാഹം ചെയ്‌തതിനെ തുടര്‍ന്ന്‌ മാതാവിനൊപ്പമായിരുന്നു താമസം. 

മഞ്ചേശ്വരം പൊലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം സംസ്‌ക്കരിച്ചു. സഹോദരങ്ങള്‍: രേണുക, ആരതി.





No comments