JHL

JHL

വെള്ളം കെട്ടി നിന്ന് യാത്ര ദുരിതത്തിലായ കുമ്പള റെയിൽവേ അണ്ടർ ബ്രിഡ്ജിൽ വണ്ടി തള്ളി പ്രധിഷേധം നടത്തി എസ്‌ഡിപിഐ

കുമ്പള(www.truenewsmalayalam.com) : ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നുപോകുന്ന കുമ്പള റെയിൽവേ അണ്ടർ ബ്രിഡ്ജിൽ വെള്ളം കെട്ടിനിൽകുന്നത് കാരണം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അധികാരികളുടെ ശ്രേദ്ധയിൽ എത്തിക്കാൻ വണ്ടി തള്ളി പ്രധിഷേധം അറിയിച്ചു എസ്‌ഡിപിഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി.

വെള്ളം  കെട്ടിനിൽക്കുന്ന പ്രശ്നത്തിന് പരിഹാരം കാണാൻ ബന്ധപ്പെട്ടവർ തയ്യാറാവണം എന്നും ഇതിന് വേണ്ട കാര്യങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ ചെയ്തു തീർക്കണമെന്നും എസ്‌ഡിപിഐ നേതാക്കൾ ആവശ്യപ്പെട്ടു.     പ്രധിഷേധ സമരത്തിന് എസ്‌ഡിപിഐ മണ്ഡലം കമ്മിറ്റി അംഗം മൻസൂർ കുമ്പള നേതൃത്വം നൽകി, ഹനീഫ് കുമ്പള , ഹകീം കുമ്പള , ജാഫർ റഹ്മാനിയ നഗർ , അസ്‌കർ മാവിനക്കട്ട ,ഹഷീം ,റിയാസ് മാവിനക്കട്ട എന്നിവർ പങ്കെടുത്തു.





No comments