JHL

JHL

സച്ചാർ കമ്മിറ്റി ശുപാർശ അട്ടിമറി: മുസ്ലിം സംഘടനകളുടെ കളക്ട്രേറ്റ് ധർണ്ണ ഓഗസ്റ്റ് 4 ന്.


കാസർകോട്(www.truenewsmalayalam.com) : സച്ചാർ കമ്മീഷൻ റിപ്പോർട്ട് ശുപാർശനടപ്പിലാക്കുന്നതിൽ കേരള സർക്കാർ വരുത്തിയവീഴ്ച്ചക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്താൻ കാസർകോട് ടി.എ.ഇബ്രാഹിം സ്മാരക മന്ദിരത്തിൽ ചേർന്നമുസ്ലിം സംഘടന നേതൃയോഗം തീരുമാനിച്ചു.

ഇന്ത്യയിലെ മുസ്ലിം പിന്നോക്കജനവിഭാഗങ്ങളുടെ അവസ്ഥയെ കുറിച്ച് പഠനംനടത്തിശുപാർശകൾ സമർപ്പിക്കനും മൻമോഹൻ സിംഗിൻ്റെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെൻറ് ചുമതലപ്പെടുത്തിയതനുസരിച്ച് ജസ്റ്റീസ് രജീന്ദർ സച്ചാർ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ നടപ്പാക്കിയപ്പോൾ കേരളത്തിലെ മുസ്ലിം ജനവിഭാഗത്തിന് അന്നത്തെ എൽ.ഡി.എഫ്. സർക്കാർ നിഷേധിക്കുകയാണ് ചെയ്തത്.

മുസ്ലിംങ്ങൾക്ക് മാത്രമായി ശുപാർശ ചെയ്യപ്പെട്ട ആനുകൂല്ല്യങ്ങൾ പാലോളി കമ്മിറ്റിയെന്ന പേരിൽ ഒരു കമ്മിറ്റിയുണ്ടാക്കി അട്ടിമറിക്കുകയാണ്  അന്നത്തെ സർക്കാർ ചെയ്തത്.

മുസ്ലിംങ്ങളുടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനെ വർഗീയമായി അധിക്ഷേപിക്കുന്ന പ്രവണക്കെതിരെ ബോധവൽക്കരണം നടത്തുന്നതിനും സഹോദര സമുദായങ്ങൾക്കിടയിൽ ഇത് സംബന്ധിച്ച തെറ്റിദ്ധാരണ നീക്കം ചെയ്യുന്നതിനും യോഗം പദ്ധതികളാവിഷ്കരിച്ചു. പ്രക്ഷോഭ പരിപാടിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ ഓഗസ്റ്റ് 4 ന് 11 മണിക്ക് കളക്ട്രേറ്റ് പടിക്കൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ധർണ്ണ നടത്താൻ തീരുമാനിച്ചു.


മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു.

കേരള സമസ്ത ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം യു.എം.അബ്ദുൽ റഹ്മാൻ മൗലവി ഉൽഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു.

അബ്ദുൽ സലാം ദാരിമി ( സമസ്ത കേരള ജംഇയ്യത്തുൽ ഉലമ)

മുഹമ്മദ് ശാഫി, അഷറഫ് ബായാർ( ജമാഅത്തെ ഇസ്ലാമി )

വി.കെ. പി.ഇസ്മായിൽ, സി.എച്ച്.സുലൈമാൻ (എം.എസ്.എസ്.), സി.എച്ച്.അബ്ദുൽ റഹ്മാൻ ,കെ.ടി.ഇസ്മായിൽ (കെ.എൻ.എം. മർക്കസ്സുദ്ദഅവ), മുഹമ്മദ് ഷരീഫ് ടി.എം.(വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ) വി.കെ. ഹംസ വഹബി ( എസ്.വൈ.എഫ്.), എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം അഷ്റഫ് എം.എൽ.എ, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ കല്ലട്ര മാഹിൻ ഹാജി, വി.കെ.പി ഹമീദലി, എം.ബി യൂസഫ്, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുൽ ഖാദർ, പി.എം. മുനീർ ഹാജി, മൂസാബി ചെർക്കള സംസാരിച്ചു.





No comments