JHL

JHL

കൊവിഡ് വ്യാപനം; കർണാടക ബസുകൾ കേരളത്തിലേക്കുള്ള സർവ്വീസുകൾ നിർത്തി.

കുമ്പള(www.truenewsmalayalam.com) : സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് കർണാടക ട്രാൻസ്പോർട്ട് ബസുകൾ കേരളത്തിലേക്കുള്ള സർവ്വീസുകൾ താത്കാലികമായി നിർത്തിവച്ചു.

      ശനിയാഴ്ച ഇതുമായി ബന്ധപ്പെട്ട ഉന്നതതല ചർച്ചകൾക്ക് ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഞായറാഴ്ച മുതൽ ഒരാഴ്ചത്തേക്ക് കേരളത്തിലേക്കുള്ള ബസ് സർവീസുകൾ നിർത്തലാക്കുന്നതിന് തീരുമാനിച്ചതായും  അടുത്തയാഴ്ച വീണ്ടും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനം കൈക്കൊള്ളുമെന്നും നളീൻ കുമാർ കട്ടീൽ എം. പി വാർത്ത മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യബസുകളും

അന്തർ സംസ്ഥാന സർവ്വീസുകൾ അതിർത്തികൾ വരെ മാത്രമായി ചുരുക്കിയിട്ടുണ്ട്.





No comments