JHL

JHL

ദുബൈ മലബാർ കലാ സാംസ്കാരിക വേദി പ്രതിഭാ പുരസ്കാരം "ആദര സ്പർശം 2021" സംഘടിപ്പിച്ചു

കാസർകോട്(www.truenewsmalayalam.com) : കോവിഡ് പ്രതിരോധത്തിൽ സാമൂഹിക പ്രവർത്തകർ ആരോഗ്യ സംവിധാനങ്ങളുമായി തോളോട്തോൾ ചേർന്നത് പ്രതീക്ഷാ നിർഭരമാണെന്ന് കാസർകോട് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ജനാർദന നായക് പറഞ്ഞു.

കോവിഡ് ഭീഷണി സമൂഹത്തിൽ ഇപ്പോഴുമുണ്ട്.പക്ഷേ മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന ഏവരും ഒത്തൊരുമിച്ചാൽ കോവിഡിനെ ഇല്ലാതാക്കാൻ കഴിയും. കാസർകോട്ട് 2020 മാർച്ചിലാണ് ആദ്യ കോവിഡ് രോഗം റിപ്പോർട്ട് ചെയ്തത്. 99 പേർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.എല്ലാവരും സുഖം പ്രാപിച്ചാണ് മടങ്ങിയത്.പിന്നീട് കൊവിഡ് പടർന്നപ്പോൾ ആരോഗ്യപ്രവർത്തകരെ സഹായിക്കാൻ സാമൂഹിക പ്രവർത്തകർ രംഗത്തുവന്നു. ഇനിയും പോരാട്ടം തുടരണം-ഡോക്ടർ പറഞ്ഞു. 

ദുബൈ മലബാർ കലാ സാംസ്കാരിക വേദിയുടെ  കോവിഡ് കാലത്ത് നടത്തിയ സ്വയം സമർപ്പിത സേവന പ്രവർത്തനത്തിനുള്ള പ്രതിഭ പുരസ്കാരം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസറഗോട്ടെ കൊവിഡ് പ്രതിരോധം മാതൃകാപരമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത എൻ എ നെല്ലിക്കുന്ന് എം എൽ എ പറഞ്ഞു. മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി.

 കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോ റിയത്തൽ നടന്ന ചടങ്ങിൽ ദുബായ് മലബാർ കലാം സംസാരിക വേദി രക്ഷാ ദി കാരി  കെ.എം അബ്ബാസ് അധ്യക്ഷത വഹിച്ചു.

വേദി ഗ്ലോബൽ ജനറൽ കൺവീനറൂം കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർ മാനുമായ  അഷ്റഫ് കർള സ്വാഗതം പറഞ്ഞു. "ആദരസ്പർഷം സ്‌നേഹപൂർവം 2021" എന്ന പരിപാടിയിൽ ഡോക്ടർ ജനാർദ്ദന നായക്, ഡോക്ടർ സഹറത്ത് മുനാസ ,മുഹമ്മദ്‌ മൊയ്‌ദീൻ അയ്യൂർ (മൊണു ഹിന്ദുസ്ഥാൻ ),അഷ്‌റഫ്‌ എടനീർ എന്നിവരും പ്രതിഭപുരസ്കാരങ്ങൾ ഏറ്റുവാങ്ങി.   ഈ വർഷത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ  നേടിയ  കെ പി വി രാജീവൻ കാസറഗോഡ് ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ അഷ്‌റഫ്‌ അലി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച  കണ്ണൂർ യൂണിവേഴ്സിറ്റി ബി ബി എം (ടി.ടി.എ)പരീക്ഷയിൽ റാങ്ക് നേടി ജില്ലയ്ക്കഭിമാനമായ  ആയിഷ റഫിയത്ത് എം. സൈനബത്ത് ഷാമിയ കെ, ഇഷാനാ ഇക്ബാൽ ഹയർ സെക്കണ്ടറി പരീക്ഷയിൽ മികച്ച വിജയം നേടിയ അശ്ഫിത മുഫിദ,താഹ സമൂഹ മാധ്യമത്തിൽ ഒറ്റ പാട്ടിലൂടെ ജനഹൃദയം കവർന്ന പാട്ടു കുടുംബം  ശ്രുതി രമേശനെയും കുടുംബത്തയും, "പിരിശമാണ് ഉമ്മ" എന്ന ആൽബത്തിലൂടെ  മലയാളികളുടെ മനം കവർന്ന  മാസ്റ്റർ അൻഷിഫ്, ജോവിത നീലേശ്വരം  എന്നിവർക്ക് നവാഗത താരങ്ങൾക്കുള്ള അവാർഡും ഒപ്പം ദേശീയ കരാട്ടെ താരം  18 വയസ്സിനു  താഴെയുള്ള വരുടെ മത്സരത്തിൽ പങ്കെടുത്ത  ഷൈനി ദാസ്, കോവിഡിനെതിരെ സമൂഹത്തെ അവബോധമുണ്ടാകുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഓൺ ലൈൻ മാധ്യമാങ്ങൾ എന്നിവരെ ചടങ്ങിൽ  അനോമോദിച്ചു.

  വാണിജ്യ പ്രമുഖരായ   മൊയ്നുദ്ദീൻ തളങ്കര, ഗഫൂർ എരിയാൽ, ബഷീർ പള്ളിക്കര, അസ്‌ലം പടിഞ്ഞാർ.  ടി. എ കാലിദ് ബോംബെ  ,കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ്, മജീദ് തെരുവത്ത്, നാസർ മോഗ്രാൽ എന്നിവർ സംബന്ദിച്ചു.

 ബി എ റഹിമാൻ അവാർഡ് ജെതാക്കളെ പരിജയപ്പെടുത്തി.   കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് അംഗവും  പ്രോഗ്രാം കമ്മറ്റി കൺവീനറുമായ  ഹനീഫ് ചെങ്കള  നന്ദി പറഞ്ഞു.





No comments