JHL

JHL

മംഗളൂരുവിൽ കാസർകോട് സ്വദേശി ഉൾപ്പെടെ യാത്രക്കാരിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണം പിടികൂടി

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരു വിമാനത്താവളത്തിൽ ദുബായിൽ നിന്നും വന്ന യാത്രികരിൽ നിന്നും അനധികൃതമായി കടത്തുകയായിരുന്ന സ്വർണ്ണം പിടികൂടി. 

എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് നമ്പർ IX 384 വഴി ദുബായിൽ നിന്ന് വന്ന കാസർകോട് സ്വദേശിയായ യാത്രക്കാരനിൽ നിന്ന് ബ്ലെൻഡറിന്റെ ആർമേച്ചർ ഭാഗത്ത് മറച്ചുവെച്ച 16,85,087 രൂപ വിലമതിക്കുന്ന 350.330 ഗ്രാം സ്വർണ്ണവും, മുരുഡേശ്വർ സ്വദേശിയായ യാത്രക്കാരനിൽ നിന്ന് ലേഡീസ് ഹെയർ ബാൻഡുകളുടെ മുത്തുകൾക്കുള്ളിൽ ഒളിപ്പിച്ച 5,58,900 രൂപ വിലമതിക്കുന്ന 115.000 ഗ്രാം സ്വർണ്ണവുമാണ് പിടികൂടിയത്.

രണ്ട് കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണ്.






No comments