JHL

JHL

അബുദാബി കാസർകോട് ജില്ലാ കെ എം സി സി ക്ക് വി പി എസിൻ്റെ ആദരം

അബുദാബി(www.truenewsmalayalam.com) : കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടം മുതൽ ഭയമില്ലാതെ അബുദാബി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും

കാരുണ്യ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയ അബുദാബി  കാസറഗോഡ് ജില്ലാ കെ എം സി സി ക്ക്  ആരോഗ്യ മേഖലയിലെ പ്രശസ്തരായ വി പി എ സ് ഗ്രൂപ്പിന്റെ ആദരം.

വി പി എസ് ഗ്രൂപ്പ്‌ സി ഇ ഒ സഫീർ അഹ്‌മദ് അബുദാബി കാസർകോട് ജില്ലാ കെ എം സി സി പ്രസിഡണ്ട് പൊവ്വൽ അബ്ദുൾ റഹിമാൻ, ജനറൽ സെക്രട്ടറി ഹനീഫ പടിഞ്ഞാർമൂല, ട്രഷറർ അബ്ദുൾ റഹിമാൻ ചേക്കു ഹാജി എന്നിവർക്ക് വി പി സ്  ഗ്രൂപ്പിൻ്റെ ഉപഹാരം സമർപ്പിച്ചു.

കോവിഡിന് മുൻപിൽ വിറങ്ങലിച്ചു നിൽക്കാതെ അബുദാബിയിലെ ദേശ ഭാഷ വ്യത്യാസമില്ലാതെ ആളുകൾക്കിടയിലേക്ക് സധൈര്യം ഇറങ്ങി ചെന്ന കെഎംസിസി ക്ക്‌ ആത്മധൈര്യവും എല്ലാവിധ സഹായ സഹകരണങ്ങളും നൽകി കൂടെ ചേർത്തു നിർത്താൻ വി പി എസ് ഗ്രൂപ്പ് മേധാവി ഡോക്ടർ ശംസീർ വയലിലും, വി.പി.എസ് ഗ്രൂപ്പും ചെയ്ത സേവനങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെന്ന് ഉപഹാരം ഏറ്റുവാങ്ങിയ ജില്ലാ കെ എം സി സി ഭാരവാഹികൾ പറഞ്ഞു.

കോവിഡ് കാല സേവനത്തിന് അബുദാബി ആരോഗ്യ വകുപ്പിന്റെയു, അബുദാബി പോലീസിന്റെയും ആദരവും അബുദാബി കാസർകോട് ജില്ലാ കെ.എം.സി.സി മുമ്പ് ലഭിച്ചിരുന്നു




No comments