JHL

JHL

പ്ര​ശ​സ്ത മ​ല​യാ​ള ച​ല​ച്ചി​ത്ര ന​ടി ചി​ത്ര അ​ന്ത​രി​ച്ചു.

ചെ​ന്നൈ(www.truenewsmalayalam.com) : പ്ര​ശ​സ്ത മ​ല​യാ​ള ച​ല​ച്ചി​ത്ര ന​ടി ചി​ത്ര (56) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് പു​ല​ർ​ച്ചെ ചെ​ന്നൈ​യി​ലാ​യി​രു​ന്നു അ​ന്ത്യം. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ചെ​ന്നൈ സാ​ലി​ഗ്രാ​മ​ത്തി​ൽ സം​സ്കാ​രം ന​ട​ക്കും.

നി​ര​വ​ധി ഭാ​ഷ​ക​ളി​ലാ​യി നൂ​റി​ല​ധി​കം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 1965 ഫെ​ബ്രു​വ​രി 25 ന് ​കൊ​ച്ചി​യി​ലാ​യി​രു​ന്നു ജ​ന​നം. ബാ​ല​താ​ര​മാ​യാ​ണ് അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ക​ട​ന്നു വ​ന്ന​ത്. ആ​ട്ട​ക്ക​ലാ​ശ​മാ​ണ് ചി​ത്ര​യു​ടെ ആ​ദ്യ​മ​ല​യാ​ള ഹി​റ്റ് ചി​ത്രം. അ​മ​രം, ഒ​രു​വ​ട​ക്ക​ൻ വീ​ര​ഗാ​ഥ, ദേ​വാ​സു​രം, പ​ഞ്ചാ​ഗ്നി, നാ​ടോ​ടി, അ​ദ്വൈ​തം, അ​മ്മ​യാ​ണെ സ​ത്യം, ഏ​ക​ല​വ്യ​ൻ തു​ട​ങ്ങി നൂ​റി​ല​ധി​കം സി​നി​മ​ക​ളി​ൽ വേ​ഷ​മി​ട്ടു.

1990ക​ളി​ൽ മ​ല​യാ​ള സി​നി​മ​യി​ൽ സ​ജീ​വ​മാ​യി​രു​ന്ന ചി​ത്ര, വി​വാ​ഹ​ത്തെ​ത്തു​ട​ർ​ന്നു ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് സി​നി​മ​യി​ൽ​നി​ന്നും വി​ട്ടു​നി​ന്നു. 18 വ​ർ​ഷ​ത്തെ ഇ​ട​വേ​ള അ​വ​സാ​നി​പ്പി​ച്ച് 2020 ൽ ​ത​മി​ഴ് ചി​ത്രം ബെ​ൽ ബോ​ട്ട​ത്തി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി. ത​മി​ഴ് സീ​രി​യ​ൽ രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു.

2001ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സൂ​ത്ര​ധാ​ര​ന്‍ എ​ന്ന സി​നി​മ​യി​ലാ​ണ് ചി​ത്ര ഒ​ടു​വി​ലാ​യി അ​ഭി​ന​യി​ച്ച​ത്. ഭ​ര്‍​ത്താ​വ്: വി​ജ​യ​രാ​ഘ​വ​ന്‍. മ​ക​ൾ: മ​ഹാ​ല​ക്ഷ്മി.




No comments