വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരിച്ചു നൽകിയില്ല: കുമ്പളയിലെ സഹോദരങ്ങൾക്ക് അനുകൂലമായി ഉപഭോക്തൃ കമ്മീഷൻ വിധി
പിഴ ഒരു മാസത്തിനുള്ളില്‍ പരാതിക്കാരായ കുമ്പളയിലെ രാമചന്ദ്ര, സഹോദരിമാരായ കൃഷ്‌ണമ്മ, ശേഷമ്മ എന്നിവര്‍ക്ക് നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
പരാതിക്കാരുടെ പിതാവ് 1997 ല്‍ ആധാരങ്ങള്‍ പണയം വെച്ചു മുഗു സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്ന് 40,000 രൂപ വായ്‌പയെടുത്തിരുന്നു. 2009 ല്‍ വായ്‌പയെടുത്ത അമ്മു പൂജാരി മരിച്ചു. 2011 ല്‍ പരാതിക്കാര്‍ കടം തീര്‍ത്ത ശേഷം ഒറിജിനല്‍ ആധാരത്തിന് അന്നു മുതല്‍ ബാങ്ക് കയറിയിറങ്ങുകയായിരുന്നു. എന്നാല്‍ പരാതിക്കാര്‍ക്ക് ബാങ്കുമായി ഒരു ബന്ധവുമില്ലാത്തതു കൊണ്ട് ഒറിജിനല്‍ ആധാരം അന്യര്‍ക്ക് നല്‍കാനാവില്ലെന്നായിരുന്നു ബാങ്ക് അധികൃതരുടെ നിലപാടെന്ന് പറയുന്നു. ഇതിനെതിരെ നല്‍കിയ പരാതിയിലാണ് ആധാരവും നഷ്‌ടപരിഹാവും നല്‍കാന്‍ കമ്മീഷന്‍ പ്രസിഡന്റ് കെ കൃഷ്‌ണന്‍, മെമ്പര്‍മാരായ എം രാധാകൃഷ്‌ണന്‍, കെ ജി ബീന എന്നിവര്‍ നിര്‍ദ്ദേശിച്ചത്. പരാതിക്കാര്‍ക്ക് വേണ്ടി അഡ്വ കെ രാമപാട്ടാളി ഹാജരായി.
Post a Comment