JHL

JHL

മംഗളൂരുവിൽ കോവിഡ് ഭീതിയിൽ ജീവനൊടുക്കിയ ദമ്പതികളുടെ പരിശോധനാ ഫലം നെഗറ്റീവ്.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരുവിൽ കോവിഡ് ഭീതിയിൽ ജീവനൊടുക്കിയ ദമ്പതികളുടെ പരിശോധനാ ഫലം നെഗറ്റീവ്. ജീവനൊടുക്കാൻ പോകുന്നുവെന്ന് പൊലീസ് കമ്മിഷണർക്ക് ശബ്ദസന്ദേശം അയച്ച ശേഷമാണ് ഇരുവരും തൂങ്ങി മരിച്ചത്.
 കഴിഞ്ഞ ദിവസം രാവിലെയാണ് സൂറത്കൽ ചിത്രാപുര രഹേജ അപ്പാർട്‌മെന്റിലെ താമസക്കാരായ രമേഷ് കുമാർ (40), ഭാര്യ ഗുണ ആർ.സുവർണ (35) എന്നിവർ മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ എൻ.ശശികുമാറിന് ശബ്ദസന്ദേശം അയച്ചത്.

20 മിനിട്ടിനുള്ളിൽ പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീടുള്ള പരിശോധനയിലാണ് ഇരുവരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണെന്നു തെളിഞ്ഞത്. തനിക്കും ഭാര്യക്കും ഒരാഴ്ചയായി കോവിഡ് ലക്ഷണങ്ങൾ ഉണ്ടെന്നും ഭാര്യക്ക് പ്രമേഹമുള്ളതിനാൽ ബ്ലാക്ക് ഫംഗസ് ബാധ ഏൽക്കുമെന്നും മരിക്കുമെന്നും പേടിയാണെന്നും ഇതിനാൽ രണ്ടുപേരും ചേർന്നു ജീവനൊടുക്കുകയാണെന്നും പറഞ്ഞു.

സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണിന്റെ ലൊക്കേഷൻ കണ്ടെത്തി. സ്ഥലത്തെത്തിയപ്പോഴേക്കും ഇരുവരും മരിച്ചു. ആത്മഹത്യ കുറിപ്പിനൊപ്പം അന്ത്യകർമങ്ങൾ നടത്താനായി കരുതിവച്ച ഒരു ലക്ഷം രൂപയും പൊലീസ് കണ്ടെത്തി. സൂറത്ത്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്.






No comments