JHL

JHL

മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിൽ വിദ്യാർത്ഥികളിൽ നിന്നും വലിയ തുക ഫൈൻ ഈടാക്കുന്ന നടപടിക്കെതിരെ പ്രിൻസിപ്പാളിന് പരാതി നൽകി ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

മഞ്ചേശ്വരം(www.truenewsmalayalam.com): മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവ കോളേജിൽ വിദ്യാർത്ഥികളിൽ നിന്നും ലൈബ്രറി ഫൈൻ ഇനത്തിൽ വലിയ തുക ഈടാക്കുന്ന നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കോളേജ് പ്രിൻസിപ്പാളിന് പരാതി നൽകി.

 ലൈബ്രറി പുസ്തകങ്ങൾ നിശ്ചിത സമയ പരിധിക്കപ്പുറം ഉപയോഗിക്കുന്നതിനാണ് ഫൈൻ ഈടാക്കുന്നത്. എന്നാൽ കോവിഡ് കാലത്തെയുൾപ്പെടെയുള്ള പിഴ കണക്കാക്കുമ്പോൾ ഇത് വലിയൊരു തുകയാവുകയാണ്.

 കോഴ്സ് പൂർത്തിയാക്കി ടി.സി ലഭിക്കാൻ അപേക്ഷിക്കുമ്പോഴാണ് മിക്ക വിദ്യാർത്ഥികളും ഇത് അറിയുന്നത്. ഇതിനോടകം തന്നെ പല വിദ്യാർത്ഥികളിൽ നിന്നും പിഴ സമാഹരിച്ചു കഴിഞ്ഞു. കോവിഡ് കാലത്ത് വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ തിരിച്ചേൽപ്പിക്കാൻ പരിമിതികൾ ഉണ്ടായിരുന്നത് കണക്കിലെടുക്കാതെയാണ് ഈ പിടിച്ചുപറി.

 സമാഹരിച്ച തുക വിദ്യാർത്ഥികൾക്ക് തിരിച്ച് നൽകണമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പരാതിയിൽ ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ അസ്ലം സൂരംബയൽ, റാസിഖ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയംഗം സജ്ജാദ് ഉപ്പള എന്നിവർ സംബന്ധിച്ചു.





No comments