JHL

JHL

"കാസർഗോട്ടേക്ക് സ്ഥലം മാറ്റം:സർക്കാർ നിലപാട് വ്യക്തമാക്കണം" ലഹരി നിർമാർജന സമിതി.

കാസറഗോഡ് (www.truenewsmalayalam.com):    കൊച്ചി  മയക്കുമരുന്ന് കേസ് അട്ടിമറിക്ക് നേതൃത്വം നൽകിയ സർക്കിൾ ഇൻസ്പെക്ടർ ജി വിനോജിനെ കാസർഗോട്ടേക്ക്  സ്ഥലംമാറ്റിയ നടപടി സർക്കാർ പുനഃപരിശോധിക്കണമെന്നും,ഇത്തരം ഉദ്യോഗസ്ഥരെ കാസർഗോട്ടേക്ക് സ്ഥലം മാറ്റുന്നതിനെക്കുറിച്ച് സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും ലഹരി നിർമാർജന സമിതി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

 
കാക്കനാട് മയക്കു മരുന്ന് കേസിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് വീഴ്ച വന്നുവന്ന് കണ്ടെത്തലിനെ തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചത്. പലപ്പോഴും ജില്ലയിലേക്ക് ഇത്തരം  ആരോപണവിധേയരായ ഉദ്യോഗസ്ഥരെ കാസർഗോട്ടേക്ക് സ്ഥലം മാറ്റുന്നത് പതിവാണ്. ഇത് കാസർഗോഡ് ജില്ലയെ  അപമാനിക്കുന്നതിന്  തുല്യമാണ്.യോഗം കുറ്റപ്പെടുത്തി.  യോഗത്തിൽ മൂസ പാട്ടിലത്ത് അധ്യക്ഷത വഹിച്ചു.സജീർ ഈ, ജോസ് മാവേലി, കരീം കുശാൽ നഗർ, എം എ മൂസ മൊഗ്രാൽ, മുഹമ്മദ് സഹദി, മുഹമ്മദ് മൻസൂർ, ഷാഫി കല്ല് വളപ്പിൽ, വിജയൻ മണിയറ എന്നിവർ സംബന്ധിച്ചു. സെക്രട്ടറി  ഡോ:ടി എൻ സുരേന്ദ്രനാഥ് സ്വാഗതം പറഞ്ഞു.

No comments