JHL

JHL

ബദിയടുക്കയില്‍ യുവാവ് മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍.

ബദിയടുക്ക(www.truenewsmalayalam.com): യുവാവ് മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍.കുംബഡാജെ മാര്‍പ്പനടുക്ക പട്ടിക വര്‍ഗ്ഗ കോളനിയിലെ ശങ്കര നായക്-കമല ദമ്പതികളുടെ മകന്‍ രഞ്ജിത്(22)ആണ് മരിച്ചത്.

ഏറെ വൈകിയും രഞ്ജിത് വീട്ടിലെത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് വീട്ടില്‍ നിന്നും അല്‍പ്പം മാറിയുള്ള അക്വേഷ്യ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കൂലിപണിക്കാരനായിരുന്നു.അവിവാഹിതനാണ്. മരണ കാരണം വ്യക്തമല്ല.  സഹോദരങ്ങള്‍: രഞ്ജിനി, പരേതനായ അജിത്.

മൃതദേഹം ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.





No comments