JHL

JHL

എയിംസ് പദയാത്ര; എ കെ എം അഷ്‌റഫ്‌ ഫ്ലാഗ് ഓഫ്‌ ചെയ്ത് ഉൽഘാടനം ചെയ്തു.

കാസറഗോഡ്(www.truenewsmalayalam.com) : 'എയിംസ് (ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) ഫോർ കാസറഗോഡ്', പ്രൊപോസലിൽ കാസറഗോഡിന്റെ പേര് ഉൾപ്പെടുത്തുക എന്ന ആവശ്യവുമായി കാസറഗോഡ് ജില്ലാ

 എയിംസ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പദയാത്ര ഇന്ന് (16.8.2021) രാവിലെ 10 മണിക്ക് എ.കെ.എം. അഷ്‌റഫ്‌ (മഞ്ചേശ്വരം എം.എൽ.എ.) ഹൊസങ്കടിയിൽ ഫ്ലാഗ് ഓഫ്‌ ചെയ്തു.

മനുഷ്യാവകാശ പ്രവർത്തകൻ നാസർ ചെർക്കളമാണ് പദയാത്ര നയിക്കുന്നത്.

പത്ത് സ്ഥിര അംഗങ്ങളാണ് യാത്രയിൽ ഉള്ളത്.

ജില്ലയിലെ മത - രാഷ്ട്രീയ - സാമൂഹ്യ - സാംസ്കാരിക, കലാ - കായിക, സന്നദ്ധ സംഘടനകളും വിദ്യാർത്ഥി, കുടുംബ കൂട്ടായ്മകളും യാത്രക്ക് നൽകുന്ന അഭിവാദ്യങ്ങളും സ്വീകരണങ്ങളും ഏറ്റുവാങ്ങി 50 കിലോ മീറ്റർ യാത്ര ചെയ്ത് 19-ആം തിയ്യതി കാഞ്ഞങ്ങാട് സമാപിക്കും.





No comments