JHL

JHL

തലപ്പാടി അതിർത്തിയിലെ അനാവശ്യ നിയന്ത്രണങ്ങൾക്കെതിരേ സ്വാതന്ത്ര്യ ദിനത്തിൽ എ.കെ.എം അഷ്‌റഫ് എം.എൽ എയുടെ ഉപവാസം.

തലപ്പാടി(www.truenewsmalayalam.com) : കൊവിഡിൻ്റെ പേരിലുള്ള തലപ്പാടി അതിർത്തിയിലെ  അനാവശ്യ നിയന്ത്രണങ്ങൾക്കെതിരേ സ്വാതന്ത്ര്യ ദിനത്തിൽ എ.കെ.എം അഷ്‌റഫ് എം.എൽ എയുടെ ഉപവാസം.

 “ഒരേ ഒരിന്ത്യ ഒരൊറ്റ ജനത” എന്ന സന്ദേശമുയർത്തി രാവിലെ 10മുതൽ വൈകുന്നേരം 4മണി വരെ കേരള- കർണാടക അതിർത്തിയിലെ തലപ്പാടിയിലായിരുന്നു എം.എൽ.എയുടെ ഉപവാസ സമരം.

കേരളത്തിൽ നിന്നുള്ള യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്ന കര്‍ണാക സർക്കാരിൻ്റെ നടപടിക്കെതിരേയുള്ള ഉപവാസം ഭരണകൂടത്തിനെതിരായുള്ള താക്കീതായി മാറി.

വാക്‌സിനെടുത്തവരെ കോവിഡ് പരിശോധനാ കൂടാതെ അതിർത്തികൾ കടത്തി വിടണമെന്ന കേന്ദ്ര നിര്‍ദേശത്തെ നിരാകരിച്ച് കൊണ്ട് കർണാടക സർക്കാർ മലയാളികളോടും പ്രത്യേകിച്ച് കാസര്‍കോട്ടെ ജനങ്ങളോടും കാട്ടുന്ന ക്രൂരതക്കെതിരെ നടത്തിയ എം.എൽ.എയുടെ ഉപവാസത്തിന് സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്നുള്ള പ്രമുഖരും വിവിധ രാഷ്ട്രീയ മത സംഘടനാ നേതാക്കളും പ്രവർത്തകരും പിന്തുണയുമായെത്തി.

ആശുപത്രി, വിദ്യഭ്യാസം ,കച്ചവട ആവശ്യങ്ങൾക്ക് ദിവസവും കർണാടകയിലേ പ്രവേശിക്കുന്നവരെ ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ പേരില്‍ ദ്രോഹിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ നടപടിക്കെതിരേ ഉപവാസ സമരത്തിൽ പ്രതിഷേധം ഉയർന്നു.

കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ രാവിലെ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു.

യു.ഡി.എഫ് മഞ്ചേശ്വരം മണ്ഡലം ചെയർമാൻ ടി.എ മൂസ അധ്യക്ഷനായി. യു.ഡി.എഫ് മണ്ഡലം കൺവീനർ മഞ്ജുനാഥ ആൾവ, സുബ്ബയ്യ റൈ,

ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായ വിപി അബ്ദുൽ കാദർ, എംബി യൂസഫ്, അസീസ് മരിക്കെ, ഡിസിസി ഭാരവാഹികളായ സോമശേഖർ ഷേണി, സുന്ദര ആരിക്കാടി, സാജിദ് മവ്വൽ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ റഹ്മാൻ ഗോൾഡൻ, കെ കമളാക്ഷി, റയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ പ്രശാന്ത്, മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികളായ അബ്ബാസ് ഓണന്ത,പീ എച്ച് അബ്ദുൽ ഹമീദ്,വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സമീറ മുംതാസ്, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് ഡിഎംകെ മുഹമ്മദ്‌, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ഹർഷദ് വൊർക്കാടി, ഐആർഡിപി ഇബ്രാഹിം,മീഞ്ച പഞ്ചായത്ത് യൂഡിഎഫ് ചെയർമാൻ സോമപ്പ, ദുബായ് -മഞ്ചേശ്വരം മണ്ഡലം കെഎംസിസി പ്രസിഡന്റ് അയ്യൂബ് ഉറുമി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ്‌ ഹനീഫ്, വിവിധ പഞ്ചായത്ത് ലീഗ് ഭാരാവാഹികളായ സൈഫുള്ളാ തങ്ങൾ,അബ്ദുല്ല കജെ,മൊയ്‌ദീൻ പ്രിയ,പിഎം സലീം,ഉമർ അപ്പോളോ,അബ്ദുല്ല മാദേരി,സെഡ് എ കയ്യാർ,അഡ്വ:സക്കീർ അഹ്മദ്,ഹാദി തങ്ങൾ മൊഗ്രാൽ,ടിഎം ശുഹൈബ്, കെഎംകെ അബ്ദുൽ റഹ്മാൻ,യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം അഷ്‌റഫ്‌ എടനീർ,

യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ അസീസ് കളത്തൂർ,സഹീർ ആസിഫ്,റഫീഖ് കേളോട്ട്, മുഖ്ത്താർ മഞ്ചേശ്വരം,യൂത്ത് കോണ്ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപ്പാടി,കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താഹിറ യുസഫ്,വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സഫ ഫാറൂഖ്,മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ധീഖ്,മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അസീസ് ഹാജി മഞ്ചേശ്വരം,അബ്ദുൽ മജീദ് വൊർക്കാടി, യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ എംപി ഖാലിദ്,എം മുസ്തഫ,സിദ്ദീഖ് ദണ്ഡഗോളി,മജീദ് പച്ചമ്പള,നൗഫൽ ചെറുഗോളി,നാസർ ഇടിയ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ഇർഷാദ് മഞ്ചേശ്വരം എംഎസ്എഫ് ജില്ലാ ഭാരവാഹികളായ ഇർഷാദ് മൊഗ്രാൽ,സഹദ് അംഗടിമുഗർ,സിദ്ദീഖ് മഞ്ചേശ്വരം,റഹ്മാൻ പള്ളം,

വിവിധ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ യുസഫ് ഉളുവാർ,മുസ്തഫ ഉദ്യാവർ,സൈനബ കെഎംകെ,മുഹമ്മദ്‌ കുഞ്ഞി മൂസോടി,രാവിരാജ് തുമ്മ,യൂകെ യുസഫ്,വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഐക്യദാർഢ്യവുമായ കജ അബ്ദുല്ല ഫൈസി,ഇസ്മായിൽ അസ്ഹരി,സത്താർ ആരിക്കാടി,ശങ്കര നാരായണ ഭട്ട്,ഹാസൈനാർ ഹാജി,എസ് എം ബഷീർ,റഷീദ് റെഡ്ക്ലബ്‌,ഇബ്രാഹിം ബത്തെരീ,അൻവർ സിറ്റിമെഡിക്കൽ,സുകുമാർ ഷെട്ടി,യുസഫ് പച്ചിലമ്പാറ,അബു തമാം,സിദ്ദീഖ് കൈകമ്പ,മഹമൂദ് കൈകമ്പ,ഖാലിദ് ബമ്പ്രാണ, മുഹമ്മദ്‌ ഉപ്പള ഗേറ്റ്, ,മുസ്തഫ ഉദ്യാവരം,ഇല്യാസ് തുമിനാട്,യോഗേഷ്,നാഗേഷ്,ഓം പ്രകാശ്,മുഹമ്മദ്‌ സീഗന്റടി,ശങ്കര നാരായണ ഭട്ട്,മൂസ കുഞ്ഞി താഖ,ലത്തീഫ് കജേ,കെഎം അബ്ബാസ്,മുഹമ്മദ്‌ കുഞ്ഞി പോലീസ്,മൊയ്‌ദീൻ ഹാജി ഉദ്യാവർ,പള്ളിക്കുഞ്ഞി കടവത്ത്,രിയാസ് മൊഗ്രാൽ,സഹീർ മഞ്ചേശ്വരം,ശരീഫ് തലക്കി,ഇബ്രാഹിം സഹദ്,ഫാറൂഖ് മേടു,നാസർ തലക്കി,സൈൻ അടുക്ക,അമാൻ മുട്ടം,റൈഷാദ് ഉപ്പള,അസാപ് മൂസ,മൂസ ഗുഡ്ഡഗേരി തുടങ്ങിയവർ പ്രസംഗിച്ചു.

No comments