JHL

JHL

കടമ്പാറിൽ 2.88 ലിറ്റർ കർണ്ണാടക മദ്യവുമായി ഒരാൾ പിടിയിൽ.

മഞ്ചേശ്വരം(www.truenewsmalayalam.com) : കടമ്പാറിൽ 2.88 ലിറ്റർ കർണ്ണാടക മദ്യവുമായി ഒരാൾ പിടിയിൽ. അരിമല സ്വദേശി രമേശ(42)യെയാണ് കുമ്പള ഇൻസ്പെക്ടർ അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

90 മില്ലിയുടെ 32 പാക്കറ്റ് മദ്യമാണ് ഇയാളിൽ നിന്നും പിടികൂടിയത്.

പി.ഒ. ഷെയ്ഖ് അബ്ദുൾ ബഷീർ, സി.ഇ.ഓമാരായ പ്രജിത്കുമാർ , എം.ഹമീദ്, ജിജിത്ത്കുമാർ , ഡ്രൈവർ സത്യൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.





No comments