JHL

JHL

മൊഗ്രാലിൽ രാജ്യത്തെ 75-ആം സ്വതന്ത്രദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ കടപ്പുറം ഖിളർ മസ്ജിദിൽ പ്രസിഡണ്ട്‌ എം എ കുഞ്ഞഹമ്മദ് പതാക ഉയർത്തി. ഖത്തീബ്‌ ശാക്കിർ ഹുദ്‌വി മാടന്നൂർ സ്വതന്ത്രദിന സന്ദേശം നൽകി. അബ്ദുൽ റഹ്മാൻ, അബ്ദുല്ലകുഞ്ഞി, കാദർ, സിയാദ്, റാഷിദ്‌, മുഹമ്മദ് കെ എ, മഹമൂദ്, അബ്ദുൽ റഹ്മാൻ മാട്ടംകുഴി, കെ എ കുഞ്ഞഹമ്മദ്, നവാസ് എന്നിവർ സംബന്ധിച്ചു.

മൊഗ്രാൽ മീലാദ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മീലാദ് നഗറിൽ ട്രസ്റ്റ്‌ അംഗം എം പി മുസ്തഫ പതാക ഉയർത്തി. എം എ മൂസ, എം എസ് അഷ്‌റഫ്‌, ടി എം ഇബ്രാഹിം, മുഹ്സിൻ എം എം, ഗൾഫ് പ്രതിനിധികളായ ടി പി എ റഹ്മാൻ, ടി പി അനീസ്, നവാസ് കടപ്പുറം എന്നിവർ സംബന്ധിച്ചു. 

മൊഗ്രാൽ ദേശീയവേദി ഓഫീസ് പരിസരത്ത് പ്രസിഡണ്ട്‌ മുഹമ്മദ് അബ്‌കോ പതാക ഉയർത്തി. റിയാസ് കരീം സ്വതന്ത്രദിന സന്ദേശം നൽകി. കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌  നാസിർ മൊഗ്രാൽ, ടി കെ ജാഫർ, പി എം മുഹമ്മദ് കുഞ്ഞി, വിജയകുമാർ, എം എ മൂസ, ഹമീദ് പെർവാഡ്, മുഹമ്മദ് സ്മാർട്ട്‌, അഷ്‌റഫ്‌ പെർവാഡ്, എച് എം കരീം, സിദ്ദീഖ് കെ കെ പുറം, കബീർ, ശരീഫ് ദീനാർ, ഗൾഫ് പ്രതിനിധി സുഹീർ കടപ്പുറം എന്നിവർ സംബന്ധിച്ചു.


മുഹ്‌യദ്ദീൻ  ജുമാമസ്ജിദ് പരിസരത്ത് പ്രസിഡണ്ട്‌ അഡ്വ: സക്കീർ അഹമ്മദ് പതാക ഉയർത്തി. സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ സ്വതന്ത്രദിന പ്രഭാഷണം നടത്തി. ഹനീഫ് ടി വി എസ് റോഡ്, അബ്ബാസ് നാങ്കി, മാമു ഹാജി, അസീസ് ഓട്ടോ, അബ്ദുല്ലകുഞ്ഞി നടപ്പളം എന്നിവർ സംബന്ധിച്ചു. സെക്രട്ടറി ജാഫർ മാഷ്  സ്വാഗതം പറഞ്ഞു.

മൊഗ്രാൽ പ്രിയദർശിനി ഭവൻ പരിസരത്ത് ബ്ലോക്ക്‌ കോൺഗ്രസ് ജനറൽ സെക്രട്ടറിയും കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ നാസർ മൊഗ്രാൽ പതാക ഉയർത്തി.റിയാസ് കരീം, എം എ മൂസ, മുഹമ്മദ് അബ്‌കോ, കെ കെ കുഞ്ഞഹമ്മദ്, ശരീഫ് ദീനാർ, മുവാസ് എം എം,അൻവർ അഹമ്മദ് എസ്, ഇബ്രാഹിം ഇബ്ബ  ശരീഫ് പി തുടങ്ങിയവർ സംബന്ധിച്ചു. 





No comments