JHL

JHL

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: നിക്ഷേപകര്‍ ക്രൈംബ്രാഞ്ച് ഓഫീസിന് മുന്നില്‍ പ്രതിഷേധ മതില്‍ തീര്‍ത്തു

കാസര്‍കോട്(www.truenewsmalayalam.com) : പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പിനിരയായ നിഷേപകരും പൊതുപ്രവര്‍ത്തകരും കാസര്‍കോട് ക്രൈം ബ്രാഞ്ച്  ഓഫീസിന് മുന്നില്‍ പ്രതിഷേധ മതില്‍ തീര്‍ത്തു. ക്രൈംബ്രാഞ്ച് ഓഫീസിനുള്ളില്‍ കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങളേയും മുന്‍ എംഎല്‍എയും രണ്ടാം പ്രതിയുമായ എം.സി ഖമറുദ്ദീനെയും ചോദ്യം ചെയ്യുമ്പോഴാണ് പുറത്ത് നിക്ഷേപകരായ സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധവുമായി എത്തിയത്. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയിലെ ഞങ്ങളുടെ നിക്ഷേപവും നഷ്ടപരിഹാരവും ഉടന്‍ തിരിച്ചുനല്‍കണമെന്നും മുഴുവന്‍ കുറ്റവാളികളെയും അറസ്റ്റ് ചെയ്യണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. സമരത്തിന്‍റെ അടുത്ത ഘട്ടമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന്‍റെ മുന്നിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി സുബൈര്‍ പടുപ്പ് അറിയിച്ചു.  എസ്.പി ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ സമരം പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ബഷീര്‍ കുഞ്ചത്തൂര്‍ ഉദ്ഘാടനം ചെയ്തു.  റഷീദ് മുട്ടുന്തല അധ്യക്ഷത വഹിച്ചു.  മൊയ്തു ബേക്കല്‍, കെ.പി മുഹമ്മദ്, ബാലകൃഷ്ണന്‍, സൈനുദ്ദീന്‍, കെ.കെ. നസീമ പടന്ന, സബീന പടന്ന, മുത്തലീബ്, എന്‍.സി നാസര്‍, മിസ്രീയ പടന്ന, സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.  യൂനുസ് തളങ്കര സ്വാഗതവും എന്‍.സി ഹംസ നന്ദിയും പറഞ്ഞു.




No comments