JHL

JHL

കോട്ടിക്കുളം സ്വദേശി ട്രെയിൻ തട്ടി മരിച്ച നിലയിൽ.

ഉദുമ(www.truenewsmalayalam.com) : കാസര്‍കോട്ടെ പ്രമുഖ ഇലക്‌ട്രോണിക്‌ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടിക്കുളം, കുന്നുമ്മലിലെ പ്രഭാകരന്‍- കമലാക്ഷി ദമ്പതികളുടെ മകന്‍ അര്‍ജുന്‍(24)ആണ്‌ മരിച്ചത്‌. ഇന്നു രാവിലെ കുന്നുമ്മല്‍ തറവാടിനു മുന്‍വശത്തെ റെയില്‍വെ ട്രാക്കിലാണ്‌ മൃതദേഹം കാണപ്പെട്ടത്‌.

പതിവുപോലെ ഇന്നലെയും ജോലിക്കുപോയതായിരുന്നു അര്‍ജുന്‍. രാത്രി വൈകിയിട്ടും തിരിച്ചെത്തിയിരുന്നില്ല. അന്വേഷണം തുടരുന്നതിനിടയിലാണ്‌ ഇന്നു രാവിലെ മൃതദേഹം കാണപ്പെട്ടത്‌. ബേക്കല്‍ പൊലീസ്‌ അന്വേഷിക്കുന്നു. സഹോദരങ്ങള്‍: പ്രജില്‍ (കപ്പല്‍ ജീവനക്കാരന്‍), അഖില്‍.





No comments