JHL

JHL

ലഹരി വഴിയിലൂടെയുള്ള യുവതയുടെ യാത്ര നാടിൻറെ ഉറക്കംകെടുത്തുന്നു; ലഹരി നിർമ്മാർജ്ജന സമിതി.

കാസറഗോഡ്(www.truenewsmalayalam.com) : ലഹരി ഉപയോഗം തടയാൻ ഹൈക്കോടതിയുടെ കർശന നിർദ്ദേശം ഉണ്ടായിട്ടുപോലും സംസ്ഥാനത്ത്  ലഹരി ഉപയോഗം നാൾക്കുനാൾ വർദ്ധിച്ചു വരുന്നത് ഭയപ്പെടേണ്ട സാഹചര്യമാ  ണെന്ന് ലഹരി നിർമാർജന സമിതി കാസർഗോഡ് ജില്ലാ കമ്മിറ്റി രൂപീകരണ യോഗം അഭിപ്രായപ്പെട്ടു.

ലഹരിക്ക് അടിമയായ വരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പോലീസ് കൗൺസിലിങ്ങും, പുനരധിവാസ സംവിധാനങ്ങളും സംസ്ഥാനത്ത് നടപ്പിലാക്കണം. പോലീസിനൊപ്പം എക്സൈസ്, ആരോഗ്യം, നിയമം, വിദ്യാഭ്യാസം, സാമൂഹികനീതി, മാനസികാരോഗ്യ വിഭാഗങ്ങൾ  എന്നിവ ഒന്നിച്ച് പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടാകണം.വ്യാപക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും വേണമെന്ന് യോഗം അഭിപ്രായപെട്ടു. 

 കാസർഗോഡ് ജില്ലയിൽ ഏറെയും തീരദേശം കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയിട്ടുള്ളത്. വീര്യം കൂടിയ ലഹരി തേടി കൗമാരക്കാർ തീരദേശത്തെത്തുന്നു  ണ്ടെന്നാണ് വിവരം. രാത്രികളെ പകലാക്കിയാ  ണ് ഇവരുടെ ഉപയോഗവും, സഞ്ചാരവുമെന്ന് പ്രദേശവാസികൾ പറയുന്നുണ്ട്. 

 നരകത്തിലേക്കാണ് ലഹരി വാതിൽ തുറന്നിടുന്നത്. തൻറെ മുന്നിലുള്ള ശോഭ ജീവിതത്തെ മറന്ന് യുവത ലഹരി എന്ന ഇരുൾ  ലോകത്തേക്ക് പ്രവേശിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇതിന് അടിമകളായവർ പലരും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വരുന്നുമില്ല. നാളെയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്താൻ ലഹരിമരുന്ന് സംഘങ്ങളെ ഒരുകാരണവശാലും അനുവദിച്ചുകൂടാ.ഈയൊരു വലിയ ലക്ഷ്യത്തിനുവേണ്ടി നിലകൊള്ളാൻ ലഹരി വിരുദ്ധ പോരാട്ടങ്ങൾക്ക് കരുത്ത് നൽകണമെന്ന് ലഹരി നിർമാർജന സമിതി യോഗം അഭ്യർത്ഥിച്ചു.

 യോഗം സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി പി എം കെ കാഞ്ഞിയൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മൂസ പാട്ടില്ലത്ത്  അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ  കുഞ്ഞക്കോ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഡോക്ടർ പി എൻ സുരേന്ദ്രനാഥ്, ജോൺസൺ ചെത്തിപ്പുഴ, ഉമർ വിളക്കോട്, നീലേശ്വരം നഗരസഭ പ്രതിപക്ഷ നേതാവ് ഇ സജീർ, മുഹമ്മദ് സഅദി, ഹമീദ് ചേരങ്കൈ, പാറയിൽ അബൂബക്കർ, എം എ മൂസ മൊഗ്രാൽ, പി ജെ തോമസ്, വിജയൻ മണിയറ, കരീം കുശാൽ നഗർ, ലൗലി  മുരിങ്ങത്ത്  പറമ്പിൽ. അബ്ദുറഹ്മാൻ സെവൻ സ്റ്റാർ, ജാഫർ മൂവാരികുണ്ട്, ഷാഫി  കല്ലുവളപ്പിൽ,കെ വി രാഘവൻ, ഷബീർ ഉറുമി എന്നിവർ ചർച്ചയിൽ പങ്കെടുത്തു ഡോ:ടി എൻ സുരേന്ദ്രനാഥ് സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ :മൂസ പാട്ടി ല്ലത്ത് (പ്രസി)കെ വി രാഘവൻ മാസ്റ്റർ, ഷജീർ നീലേശ്വരം, ജോസ് മാവേലി, എം എ മൂസ മൊഗ്രാൽ, കൃഷ്ണൻകുട്ടി ചാലിങ്കൽ(വൈസ് പ്രസി )ഡോ: ടി എം സുരേന്ദ്രനാഥ് (ജനറൽ സെക്രട്ടറി) വിജയൻ മണിയറ, എംകെ ബേബി, ഷാഫി കല്ലുവളപ്പിൽ, കരീം കുശാൽ നഗർ, പി ജെ തോമസ്, കെ വി രാഘവൻ, പാറയിൽ അബൂബക്കർ, ബഷീർ ഉറുമി (ജോയിൻ സെക്രട്ടറിമാർ)  ലൗലി മുരിങ്ങത്ത്പറമ്പിൽ (ട്രഷറർ). മുഹമ്മദ് മൻസൂർ (ഓർഗനൈസിംഗ് സെക്രട്ടറി).


No comments