JHL

JHL

ബേളയിലെ കന്യാസ്ത്രീ കാബൂളിൽ കുടുങ്ങിയാതായി റിപ്പോർട്ട്.

കുമ്പള(www.truenewsmalayalam.com) : ബേളയിലെ കന്യാസ്ത്രീ തെരേസ ക്രാസ്റ്റ കലാപഭൂമിയായ അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയാതായി റിപ്പോർട്ട്.

ആഗസ്റ്റ് 17 ന് ഇന്ത്യയിലേക്ക് തിരിച്ചുവരാനിരിക്കെയാണ് അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തത്.

വിമാനത്താവളത്തിൽ  എത്തിച്ചേരാൻ പറ്റാത്ത വിദൂരമായ സ്ഥലത്താണ് അവർ ഉള്ളതെന്നും അവർ സുരക്ഷിതയാണെന്നുമാണ് വിവരം. നേരത്തെ ജെപ്പുവിലെ പ്രശാന്ത് നിവാസ് ആശ്രമത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കുകയായിരുന്നു. നെല്ലിയാടി കോൺവെന്റിലും ജോലി ചെയ്തിരുന്നു. കാബൂളിൽ ചൈൽഡ് ലേണിംഗ് സെന്ററിലായിരുന്നു ജോലി.






No comments