JHL

JHL

റേഷൻ വ്യാപാരികളുടെ ദുരിതം സർക്കാർ കേൾക്കണം; മൊഗ്രാൽ ദേശീയവേദി.

മൊഗ്രാൽ(www.truenewsmalayalam.com) : സർക്കാർ നൽകി വരുന്ന ഭക്ഷ്യ കിറ്റിലെ കമ്മീഷൻ കഴിഞ്ഞ പത്തുമാസമായി ലഭിക്കുന്നില്ലെന്ന പരാതിയിൽ സർക്കാർ വ്യാപാരികളുടെ ദുരിതം മനസ്സിലാക്കി നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി യോഗം ആവശ്യപ്പെട്ടു.

 വളരെ നല്ല നിലയിലാണ് റേഷൻ വ്യാപാരികൾ സർക്കാറിൻറെ സൗജന്യ കിറ്റുകളും, റേഷനും  വിതരണം ചെയ്യുന്നത്. ഒരു കിറ്റിന് അഞ്ച് രൂപയാണ് കമ്മീഷൻ  നൽകുന്നത്.കോവിഡ് ലോക്ക്ഡൗൺ സമയത്ത് പോലും നൽകിയ കിറ്റിന്റെ  പോലും കമ്മീഷൻ ഇതുവരെ കൊടുത്തു തീർത്തിട്ടില്ല.ഇത് മൂലം വ്യാപാരികൾ ഏറെ ദുരിതത്തിലാണ്.  പ്രതിഷേധസൂചകമായി ഇന്ന്  സംസ്ഥാനതൊട്ടുക്കും  റേഷൻ വ്യാപാരികൾ ഇന്ന് (ചിങ്ങം 1) വഞ്ചനാ  ദിനമായി ആചരിക്കുകയും ഉപവാസമനുഷ്ടിക്കുകയും ചെയ്യുന്നു. 

 ഇടയ്ക്കിടെ സർക്കാർ നൽകുന്ന കിറ്റുകൾ  സൂക്ഷിക്കാനും മറ്റും നിലവിലെ വ്യാപാരസ്ഥാപനങ്ങളിൽ മതിയായ സ്ഥലസൗകര്യവുമില്ല. ഇതിനായി പ്രത്യേക വാടക റൂം എടുക്കേണ്ടതായും  വരുന്നു. അതുപോലെ റേഷൻ കടകളിൽ തിരക്ക് ഒഴിവാക്കാൻ സഹായത്തിനായി ജോലിക്കാരെയും നിയോഗിക്കേണ്ടതായും വരുന്നുവെന്ന്  വ്യാപാരികൾ തന്നെ പറയുന്നുണ്ട്. ഇത് വ്യാപാരികൾക്ക് അധികച്ചെലവിന് കാരണമാകുന്നു. റേഷൻ വ്യാപാരികളുടെ പരാതികൾ കേൾക്കാൻ സർക്കാർ തയ്യാറാകണമെന്നും, അടിയന്തര സഹായം ലഭ്യമാക്കണമെന്നും മൊഗ്രാൽ  ദേശീയവേദി  ആവശ്യപ്പെട്ടു.





No comments