JHL

JHL

പൂച്ച രക്ഷകർക്ക്​​​ ദുബൈ ഭരണാധികാരിയുടെ 40​ ലക്ഷം രൂപ സമ്മാനം

ദുബൈ(www.truenewsmalayalam.com) : ഒരൊറ്റ വീഡിയോ മതി ജീവിതത്തിൽ അത്​ഭുതങ്ങൾ സംഭവിക്കാൻ എന്ന്​ ഇവർ വീണ്ടും തെളിയിച്ചു. ദുബൈ ദേരയിൽ കെട്ടിടത്തിന്​ മുകളിൽ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ താഴെയെത്തിച്ച മലയാളികൾ അടക്കം നാല്​ പേർക്ക്​ യു.എ.ഇ വെസ്​പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം സമ്മാനമായി നൽകിയത്​ രണ്ട്​ ലക്ഷം ദിർഹം (40 ലക്ഷം രൂപ).

 വ്യാഴാഴ്​ച രാത്രി ഇവരുടെ താമസ സ്​ഥലത്തെത്തിയ ഉദ്യോഗസ്​ഥർ ഓരോരുത്തർക്കും 50,000 ദിർഹം (പത്ത്​ ലക്ഷം രൂപ) വീതം കൈമാറി. കോഴിക്കോട്​ വടകര പുറമേരി സ്വദേശി അബ്​ദുൽ റാശിദ്​, ആർ.ടി.എ ഡ്രൈവറായ കോതമംഗലം സ്വദേശി നാസിർ മുഹമ്മദ്​, മെറോക്കക്കാരനായ അഷ്​റഫ്​, പാകിസ്​താൻകാരനായ ആതിഫ്​ മഹ്​മൂദ്​ എന്നിവർ തുക ഏറ്റുവാങ്ങി.

 ​ചൊവ്വാഴ്​ച രവിലെ എട്ടിന്​ ദേര അൽ മറാർ പ്രദേശത്തായിരുന്നു സംഭവം. കെട്ടിടത്തി​െൻറ രണ്ടാം നിലയിലാണ്​ പൂച്ച കുടുങ്ങിയത്​. അകത്തേക്കും പു​റത്തേക്കും പോകാൻ കഴിയാതെ പ്രയാസപ്പെട്ട പൂച്ചക്ക്​ രക്ഷപ്പെടാൻ താഴെ തുണി വിടർത്തിപ്പിടിക്കുകയായിരുന്നു. കൃത്യമായി തുണിയിൽ വീണ പൂച്ച പോറലേൽക്കാതെ രക്ഷപ്പെട്ടു. സംഭവം റാശിദാണ്​ കാമറയിൽ പകർത്തിയത്​. ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ്​ ചെയ്​ത വീഡിയോ മണിക്കൂറുകൾക്കകം വൈറലായി. ഇത്​ ശ്രദ്ധയിൽപെട്ട ശൈഖ്​ മുഹമ്മദ്​ വീഡി​യോ സഹിതം​ അഭിനന്ദന പോസ്​റ്റിട്ടിരുന്നു​. 'ഞങ്ങളുടെ മനോഹരമായ നഗരത്തിൽ ദയ നിറഞ്ഞ പ്രവർത്തനങ്ങൾ കാണുമ്പോൾ അഭിമാനവും സന്തോഷവുമുണ്ട്. 'ആഘോഷിക്കപ്പെടാത്ത ആ ഹീറോ'കളെ തിരിച്ചറിയുന്നവർ, നന്ദി പറയാൻ സഹായിക്കൂ' എന്നാണ്​ ട്വീറ്റിൽ കുറിച്ചത്​.

 ശൈഖ്​ മുഹമ്മദ്​ നന്ദിയറിയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതോടെ ഉദ്യോഗസ്​ഥർ രക്ഷാപ്രവർത്തകരെ തേടി താമസസ്​ഥലങ്ങളിലെത്തിയിരുന്നു. പരിക്കില്ലെങ്കിലും പൂച്ചക്ക്​ ചികിൽസ ലഭ്യമാക്കാനും അധികൃതർ മുൻകൈയെടുത്തു. വ്യാഴാഴ്​ച രാത്രി ഉദ്യോഗസ്​ഥ സംഘം നേരി​ട്ടെത്തി സമ്മാനിക്കുകയായിരുന്നു.

 ദുബൈ ഭരണാധികാരിയുടെ സമ്മാനം ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്​ ഇരുവരും പറഞ്ഞു. വീട്ടിൽ മൂന്ന്​ പൂച്ചകളെ പോറ്റുന്ന തനിക്ക്​ വളർത്തുമൃഗങ്ങളോടുള്ള വാൽസല്യമാണ്​ രക്ഷാപ്രവർത്തനത്തിന്​ മുന്നിട്ടിറങ്ങാൻ പ്രേരണയായതെന്ന്​ നാസിർ പറഞ്ഞു. ഗ്രോസറി ഷോപ്പ്​ നടത്തുകയാണ്​ 25കാരനായ റാശിദ്​. റാശിദി​െൻറ കടയുടെ മുമ്പിലാണ്​ സംഭവം നടന്നത്​.



No comments