JHL

JHL

യുവാവിനെ തട്ടിക്കൊണ്ടു പോയി കവർച്ച; ഒരാൾ അറസ്റ്റിൽ.

കാഞ്ഞങ്ങാട് ∙ യുവാവിനെ തട്ടിക്കൊണ്ടു പോയി മുറിയില്‍ പൂട്ടിയിട്ട് 18,000 രൂപ വിലയുള്ള മൊബൈൽ ഫോൺ കവർന്ന കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രതികളായ മറ്റു 4 പേരെ പിടികൂടാനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ആവിക്കരയിൽ ‍പഴക്കച്ചവടം നടത്തുന്ന ഹൊസ്ദുർഗ് കടപ്പുറത്തെ സലാമിനെയാണ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികളായ അച്ചിപ്പ്, ഹബീബ്, ഞാണിക്കടവിലെ ഹർഷാദ്, നൗഷാദ് എന്നിവർക്കായി അന്വേഷണം ശക്തമാക്കി.

കഴിഞ്ഞ ദിവസമാണു സംഭവം. പടന്നക്കാട് ഞാണിക്കടവിലെ മുഹമ്മദ് അനഫിനെയാണു കാറിലെത്തിയ 5 അംഗം സംഘം തട്ടിക്കൊണ്ടു പോയത്. കടയിൽ പോയി വീട്ടിലേക്കു തിരിച്ചു വരുന്ന വഴിയാണ് അനഫിനെ ഞാണിക്കടവിൽ വച്ചു കാറിൽ ബലമായി തട്ടിക്കൊണ്ടു പോയത്. പിന്നീടു കാഞ്ഞങ്ങാട്ടെ ഒരു ക്വാർട്ടേഴ്സിൽ പൂട്ടിയിട്ടു. ഇവിടെ വച്ച് അനഫിനെ സംഘം മർദിക്കുകയും ചെയ്തു. പിറ്റേദിവസമാണ് അനഫ് ഇവിടെ നിന്നു രക്ഷപ്പെട്ടത്.





No comments