JHL

JHL

വീടും സ്ഥലവും നൽകി വഞ്ചിച്ചുവെന്ന പരാതിയുമായി ഒരാൾ കൂടി രംഗത്ത്

കുമ്പള(www.truenewsmalayalam.com) : വീടും സ്ഥലവും നൽകി വഞ്ചിച്ചുവെന്ന പരാതിയുമായി ഒരാൾ കൂടി രംഗത്ത്. നെല്ലിക്കുന്ന് സ്വദേശി ശാഫിയാണ് ചൂരിയിലെ സത്താർ എന്ന വ്യക്തിക്കെതിരെ വഞ്ചനയാരോപിച്ച് രംഗത്തെത്തിയത്. സമാന രീതിയിൽ  വഞ്ചിച്ചുവെന്ന പരാതിയുമായി സത്താറിനെതിരെ ബീഫാത്തിമ്മ എന്ന വീട്ടമ്മയും  നേരത്തെ രംഗത്ത് വന്നിരുന്നു. അവർ സത്താറിന്റെ വീട്ടുമുറ്റത്ത് തനിക്ക് കിട്ടാനുള്ള ഇരുപത് ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ട് നിൽപ് സമരവും നടത്തി വരുന്നുണ്ട്.

             ആലമ്പാടി ബാഫഖി നഗറിൽ നൗഷാദിന്റെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള സ്ഥലം കാണിച്ച് ആ സ്ഥലത്ത് വീട് കെട്ടിത്തരാം എന്ന് വിശ്വസിപ്പിച്ചാണത്രെ ശാഫിയിൽ നിന്ന് സത്താർ പണം തട്ടിയത്. നൗഷാദിന്റെ സഹോദരന്റെ ഭാര്യ നഫീസയുടെ വ്യാജ ഒപ്പിട്ട് ഒരു ധാരണാപത്രം ഉണ്ടാക്കി നൽകിയതായും ശാഫി കുമ്പള പ്രസ് ഫോറത്തിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ നൽകിയ സ്ഥലം അനീസ എന്ന സ്ത്രീയുടെ പേരിലാണെന്ന് പിന്നീട് അന്വേഷിച്ചപ്പോൾ മനസ്സിലായതായി അദ്ദേഹം കൂട്ടിച്ചേർത്തു.

 ആകെ നാൽപത് ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച സ്ഥലത്തിനും വീടിനും ഇരുപത് ലക്ഷം രൂപ മുൻകൂറായി നൽകിയെന്നാണ് ശാഫി പറയുന്നത്. പത്തു മാസം കൊണ്ട് വീട് പണി പൂർത്തിയാക്കി വീടും ഏഴു സെന്റ് സ്ഥലവും എഴുതി നൽകണമെന്നായിരുന്നു ഇവർ തമ്മിലുണ്ടാക്കിയ കരാർ. രജിസ്റ്റർ ചെയ്തു ലഭിക്കുമ്പോൾ ബാക്കി ഇരുപത് ലക്ഷം രൂപ കൂടി ശാഫി നൽകണം.

        ഇതുമായി ബസപ്പെട്ട് വഞ്ചന കുറ്റത്തിന് സത്താറിനെതിരെ കോടതിയിൽ പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു. ശാഫിക്കു പുറമെ നൗഷാദും വാർത്ത സമ്മേളനത്തിൽ സംബന്ധച്ചു.





No comments