JHL

JHL

കളിക്കുന്നതിനിടെ 11 കാരി വെള്ളക്കെട്ടില്‍ വീണ് മരിച്ചു

കാസറഗോഡ്(www.truenewsmalayalam.com) : ചെര്‍ക്കള ബംബ്രാണി നഗറിലെ ബന്ധുവീട്ടിലെത്തിയ 11 കാരി കളിക്കുന്നതിനിടെ വെള്ളക്കെട്ടിൽ   വീണ് മുങ്ങിമരിച്ചു.

കഴിഞ്ഞ  ദിവസങ്ങളിലുണ്ടായ മഴയെ തുടര്‍ന്ന് കുഴിയില്‍ വെള്ളം നിറഞ്ഞിരുന്നു.

മധൂര്‍ അറന്തോടിലെ ഫിറോസ്-താഹിറദമ്പതികളുടെ മകള്‍ ടി.കെ ഫാത്തിമ (11) അണ് വെള്ളക്കെട്ടില്‍  വീണ്  മരണപ്പെട്ടത്.

നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ബന്ധുവിന്റെ പുതിയ വീടിനോട് ചേര്‍ന്നുള്ളവെള്ളക്കെട്ടിലാണ്  വീണ് മരിച്ചത്.

ആദ്യം ചെങ്കള ഇ.കെ നായനാര്‍ ആശുപത്രിയിൽ  എത്തിച്ചെങ്കിലും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രി  മോര്‍ച്ചറിയിലേക്ക് മാറ്റി.

കാസര്‍ഗോഡ് ഗവ ഹയര്‍സെക്കന്ററിസ്‌കൂളിലെ 6ാം തരം  വിദ്യാര്‍ത്ഥിനിയാണ് മുങ്ങി മരിച്ചത്.






No comments