JHL

JHL

കോവിഡ്‌ വാക്‌സിന്‍ ബുക്കിംഗ്‌ കഴിഞ്ഞ്‌ അരമണിക്കൂറിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ്‌; അത്ഭുതപ്പെട്ട് വിദ്യാര്‍ത്ഥി.

ഉപ്പള(www.truenewsmalayalam.com) : മംഗല്‍പ്പാടി താലൂക്കാശുപത്രിയില്‍ കോവിഡ്‌ വാക്‌സിന്‍ ബുക്ക്‌ ചെയ്‌തയാള്‍ക്ക്‌ ബുക്കിംഗ്‌ കഴിഞ്ഞ്‌ അരമണിക്കൂറിനുള്ളില്‍ വാക്‌സിനേഷന്‍ കഴിഞ്ഞുവെന്ന്‌ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചു!.

ഓണ്‍ലൈനില്‍ സര്‍ട്ടിഫിക്കറ്റ്‌ കണ്ട്‌ അത്ഭുതപ്പെട്ട മഞ്ചേശ്വരം ഗവ.കോളേജ്‌ വിദ്യാര്‍ത്ഥി എം ജി ദീക്ഷിത്‌ അധികൃതരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്‌ച്ച വൈകിട്ടായിരുന്നു സംഭവം. വാക്‌സിന്‍ എടുത്തില്ലെന്നു മാത്രമല്ല, ഇനി ആദ്യ ഡോസ്‌ വാക്‌സിന്‍ എടുക്കാന്‍ കഴിയില്ലെന്നുമുള്ള ആശങ്ക ദീക്ഷിതിനെ അലട്ടുന്നു. രണ്ടാം ഡോസ്‌ സെപ്‌തംബര്‍ ആറിനും 20നുമിടക്ക്‌ എടുക്കണമെന്ന്‌ എടുക്കാത്ത ആദ്യ ഡോസിന്റെ സര്‍ട്ടിഫിക്കറ്റിലുണ്ട്‌. മാത്രമല്ല, തനിക്ക്‌ ലഭിക്കാത്ത ഒന്നാം ഡോസ്‌ വാക്‌സിനേഷന്റെ സര്‍ട്ടിഫിക്കറ്റ്‌ ഡൗണ്‍ലോഡ്‌ ചെയ്‌തു സൂക്ഷിക്കാനുള്ള നിര്‍ദ്ദേശവുമുണ്ട്‌.വാക്‌സിനേഷന്‍ ബുക്കിംഗില്‍ പ്രകടമാവുന്ന അശ്രദ്ധയാണ്‌ ഇത്തരം സംഭവങ്ങള്‍ക്ക്‌ കാരണമെന്ന്‌ ദീക്ഷിത്‌ സംശയിക്കുന്നു. തെറ്റ്‌ തിരുത്തി ഒന്നാം ഡോസ്‌ വാക്‌സിനേഷനുള്ള അവസരം ഉണ്ടാക്കണമെന്ന്‌ അധികൃതരോട്‌ അഭ്യര്‍ത്ഥിച്ചു.





No comments