ദേശീയപാത തകർച്ച തുടങ്ങി; മൊഗ്രാലിൽ അപകടകുഴികൾ ഏറെ.
കഴിഞ്ഞവർഷം മഴക്കാലത്ത് ദേശീയപാത പൂർണ്ണമായും തകർന്നിരുന്നു. വലിയ പ്രക്ഷോഭപരിപാടികളാണ് നടന്നത്. ഈ പ്രാവശ്യമാകട്ടെ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെയാണ് കാലവർഷം കടന്നുപോയത്. മഴയുടെ തുടക്കത്തിൽ ചില ഇടങ്ങളിൽ കുഴികൾ രൂപപ്പെട്ടപ്പോൾ തന്നെ കുഴികൾ അടച്ചിരുന്നു. കഴിഞ്ഞവർഷം ദേശീയപാത റീടാറിങ് ചെയ്ത കരാറുകാർ തന്നെയാണ് കുഴിയടച്ചത്.
കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയാണ് വീണ്ടും വില്ലനായത്. പെർവാഡ് മുതൽ മൊഗ്രാൽ വരെയുള്ള ദേശീയപാതയിലാണ് ഇപ്പോൾ കുഴികൾ നിറഞ്ഞ് തകർച്ച നേരിടുന്നത്. മൊഗ്രാൽ ഷാഫി മസ്ജിദിനു സമീപത്തുള്ള കലുങ്ക് മൂടപ്പെട്ട് കിടക്കുന്നതിനാൽ മഴവെള്ളം റോഡിലൂടെ ഒഴുകുന്നുതാണ് ഈ ഭാഗത്ത് ദേശീയപാത തകർച്ചയ്ക്ക് കാരണമാകുന്നത്.
ദേശീയപാത ആറുവരി പാതയായി ഉയർത്തുന്ന നവീകരണ ജോലികൾക്ക് തുടക്കമായതിനാൽ റോഡ് തകർച്ചയ്ക്ക് പരിഹാരമായി വലിയ പദ്ധതികൾ ഇനി സർക്കാർ പ്രഖ്യാപിക്കാൻ ഇടയില്ല. അതുകൊണ്ടുതന്നെ ഗതാഗത തടസ്സം നേരിടുന്ന തിനുമുമ്പുതന്നെ ദേശീയപാതയുടെ കുഴികൾ അടക്കാൻ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയ വേദി ആവശ്യപ്പെട്ടു.
Post a Comment