JHL

JHL

ഉപ്പളയിൽ ആഭരണ നിർമ്മാണ കടയിൽ നിന്നും പത്ത് മാസം മുമ്പ് കവർച്ച നടത്തിയ പ്രതികൾ പിടിയിൽ

ഉപ്പള (www.truenewsmalayalam.com):  ജ്വല്ലറി വർക്സ് കടയിൽ നിന്നു സ്വർണം, വെള്ളി ആഭരണങ്ങൾ കവർന്ന കേസിലെ പ്രതികളായ  തമിഴ്നാട് സ്വദേശികളായ 3 പേർ  10 മാസത്തിനു ശേഷം പിടിയിലായി. നാമക്കൽ ബോയർ സ്ട്രീറ്റിലെ എസ്.വേലായുധൻ (മുരുകേശൻ 46) കോയമ്പത്തൂർ പൊത്തന്നൂരിലെ കെ.എം.അലി (സൈദാലി 59) നല്ലൂർ പുത്തു കോളനിയിലെ കെ.രാജൻ(42) എന്നിവരെയാണ് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.

പ്രതികളെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ നവംബർ 6നു ഉപ്പളയിലെ എസ്എസ് ഗോൾഡ് വർക്സ് കടയുടെ പൂട്ടു പൊളിച്ച് അകത്തു കടന്നു ഉരുക്കാൻ വച്ചിരുന്ന 2 കിലോ വെള്ളിയും 65 ഗ്രാം സ്വർണവുമാണു കവർന്നത്. സംസ്ഥാനാന്തര കവർച്ചാ സംഘത്തിൽപ്പെട്ടവരാണെന്നും സംസ്ഥാനത്തെ വിവിധ ജില്ലകൾക്കു പുറമേ തമിഴനാട്, കർണാടക എന്നിവിടങ്ങളിലുമായി ഒട്ടേറെ കവർച്ചാ കേസുകളിൽ  ഇവർ പ്രതികളാണെന്നും പൊലീസ് പറഞ്ഞു. എസ്ഐമാരായ കെ.രാഘവൻ, സി.കെ.ബാലകൃഷ്ണൻ, എ.നാരായണൻ നായർ, എഎസ്ഐ ലക്ഷ്മി നാരായണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.ശിവകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ എൻ.രാജേഷ്, ഓസ്റ്റിൻ തമ്പി, എസ്.ഗോകുൽ, പി.സുഭാഷ് ചന്ദ്രൻ, വിജയൻ നീർച്ചാൽ, നിതിൻ സാരംഗ്, രഞ്ജിഷ് എരിഞ്ഞിക്കിൽ, പി.ജയേഷ് എന്നിവരും  പ്രത്യേക സംഘത്തിൽ ഉണ്ടായിരുന്നു.


No comments