JHL

JHL

കൊടിയമ്മ ഗവ.ഹൈസ്കൂളിലെ എ പ്ലസ് ജേതാക്കളെ അനുമോദിച്ചു

കുമ്പള(www.truenewsmalayalam.com) : എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ഉന്നത വിജയം നേടിയ കൊടിയമ്മ ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികളെ പി ടി എ, സ്റ്റാഫ് കൗൺസിൽ നേതൃത്വത്തിൽ  അനുമോദിച്ചു.

 കുട്ടികൾക്ക് ക്യാഷ് അവാർഡും ഉപഹാരവും നൽകി.പി ടി എ വൈസ് പ്രസിഡണ്ട് അബ്ദുല്ല ഇച്ചിലംപാടി അധ്യക്ഷനായി.പി ടി എ പ്രസിഡണ്ട് അഷ്റഫ് കൊടിയമ്മ ഉൽഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ തോമസ് സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റൻ്റ് പത്മനാഭൻ ബ്ലാത്തൂർ, ദിജേഷ് കുമാർ, പ്രിൻസി ടീച്ചർ, ഗീത, സുരഭില, മുഹമ്മദലി മാസ്റ്റർ, ശിഹാബ്, ഷാജി, നിതിൻ, നൗഫൽ മാസ്റ്റർ സംസാരിച്ചു.





No comments