JHL

JHL

എൻഡോസൽഫാൻ സെൽ അടിയന്തിരമായി പുനഃസംഘടിപ്പിച്ചു പുനരധിവാസം വേഗത്തിലാക്കണം" വെൽഫെയർ പാർട്ടി

കാസർകോട്(www.truenewsmalayalam.com) : ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനും ഏകോപനത്തിനുമായി പ്രവർത്തിക്കുന്ന പ്രത്യേക സെല്ല് യോഗം ചേരാതെ പത്ത് മാസത്തിലേറെയായി. പുതിയ സർക്കാർ അധികാരത്തിലേറിയ ശേഷം സെല്ല് പുന:സംഘടിപ്പിക്കാത്തതാണ് യോഗം ചേരുന്നതിന് തടസ്സമാവുന്നത്. ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരേണ്ടത്.  യോഗം നടക്കാത്തതിനാൽ വിവിധ ആവശ്യങ്ങൾക്കായി  ദുരിതബാധിതർ നൽകിയ  നിരവധി അപേക്ഷകളാണ് കെട്ടികിടക്കുന്നത്. അടിയന്തിരമായി ചെയ്യേണ്ട പലതും മുടങ്ങിക്കിടക്കുന്നു അനുവദിച്ച പെൻഷൻ പോലും നിർത്തിയിരിക്കുകയാണ്. ഇത് കാരണം ദുരിതബാധിതർ ഏറെ പ്രയാസത്തിലാണ്. അതിനാൽ സെല്ല് എത്രയും പെട്ടെന്ന് പുന:സംഘടിപ്പിച്ച് യോഗം ചേരുന്നതിനായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് വടക്കേക്കര, കാസർകോടിൻ്റെ പ്രത്യേക ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവർകോവിലിന് പരാതി നൽകി.





No comments