JHL

JHL

മഅദനി നേരിടുന്നത് തുല്യതയില്ലാത്ത നീതിനിഷേധം; എ കെ എം അഷ്റഫ് എംഎൽഎ.

മഞ്ചേശ്വരം(www.truenewsmalayalam.com) : മഞ്ചേശ്വരം പിഡിപി ചെയർമാൻ ഓഫ് ഇന്ത്യൻ മനുഷ്യാവകാശത്തിന് നിരക്കാത്ത ശബ്ദവും ആയ അബ്ദുൾ നാസർ മദനി എന്നും കേരളത്തിന്റെ നൊമ്പരം ആണെന്നും മദനി നേരിടുന്നത് തുല്യതയില്ലാത്ത നീതിനിഷേധം ആണെന്നും മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് സാഹിബ് പറഞ്ഞു.

 പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയുടെ രണ്ടാം നാടുകടത്തൽ ഇന്ന് 11 വർഷം തികയുന്ന ആഗസ്റ്റ് 17 പിഡിപി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ സംഗമത്തിൽ ഭാഗമായി പിഡിപി കാസർഗോഡ് ജില്ലാ കമ്മിറ്റി മഞ്ചേശ്വരം ഹൊസങ്കടി ഗേറ്റ് വേ ഹാളിൽസംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 അബ്ദുൾ നാസർ മദനിക്ക് വേണ്ടിയിട്ടുള്ള പോരാട്ടങ്ങളിൽ കൂടെയുണ്ടാകും എന്നും നിയമസഭയിൽ മഅ്ദനി വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 പിഡിപി കാസർകോട് ജില്ലാ പ്രസിഡന്റ് റഷീദ് മുട്ടുന്തല അധ്യക്ഷത വഹിച്ചു, പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദ് മുഖ്യപ്രഭാഷണം നടത്തി, പിഡിപി സംസ്ഥാന സെക്രട്ടറി പി എം സുബൈർ പടുപ്പ്,  സിപിഎം പ്രതിനിധി പ്രശാന്ത് മഞ്ചേശ്വർ, സിപിഐ പ്രതിനിധി മുസ്തഫ കടംബാർ, കോൺഗ്രസ് പ്രതിനിധി ഹർഷാദ് വോർക്കാടി, എസ്കെഎസ്എസ്എഫ് സംസ്ഥാന സമിതി അംഗം എം കെ മുഹമ്മദ്, ഫൈസി എസ് വൈ എസ് സോൺ സെക്രട്ടറി അബ്ദുൽ റഹീം സഖാഫി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ബഷീർ കണില, പി സി എഫ് ജി സി സി പ്രസിഡന്റ് ഇസ്മായിൽ ആരിക്കാടി, പി സി എഫ് നാഷണൽ കമ്മിറ്റി അംഗം ഖാലിദ് ബംബ്രാണ,  തുടങ്ങിയവർ ഐക്യ ദാർഢ്യ പ്രഭാഷണം നടത്തി.

 കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടന്ന പരിപാടിയിൽ പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മൊയ്‌ദു ബേക്കൽ, പി ടി യൂ സി ജില്ലാ സെക്രട്ടറി സിദ്ദിഖ് ബത്തൂൽ, മഞ്ചേശ്‌വരം മണ്ഡലം പ്രസിഡന്റ്‌ ഇബ്രാഹിം തൊക്കെ, ഉൾപ്പടെ പ്രധാന ഭാരവാഹികൾ സംബന്ധിച്ചു.

 പിഡിപി ജില്ലാ ഉപദ്യക്ഷൻ കെപി മുഹമ്മദ്‌ ഉപ്പള സത്യ ഒരത്യജ്ഞ ചൊല്ലി പിഡിപി ജില്ലാ സെക്രട്ടറി ഷാഫി ഹാജി അടൂർ സ്വാഗതവും മഞ്ചേശ്‌വരം മണ്ഡലം സെക്രട്ടറി അഫ്സർ മള്ളങ്കയി നന്ദിയും പറഞ്ഞു.





No comments