JHL

JHL

പ്രൗഢിയോടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷം എം എസ് മൊഗ്രാൽ ലൈബ്രറിയിൽ.

മൊഗ്രാൽ(www.truenewsmalayalam.com) : രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനാഘോഷം പ്രൗഢിയോടെ എം എസ് മൊഗ്രാൽ സ്‌മാരക ലൈബ്രറിയിൽ ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ഓൺലൈനിൽ മത്സരവും ഒരുക്കിയിരുന്നു.

മഞ്ചേശ്വരം താലൂക്ക് ലൈബ്രറി സെക്രട്ടറി കമലാക്ഷ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സിദ്ദീഖ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ സമ്മാനങ്ങൾ വിതരണം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഗിരിജ, മുൻ അംഗം മുഹമ്മദ് ഇഖ്ബാൽ, കുമ്പള പഞ്ചായത്ത് ലൈബ്രറി കൗൺസിൽ കൺവീനർ അഡ്വ. ഉദയകുമാർ, സിദ്ദീഖ് അലി മൊഗ്രാൽ, കെ എം ഇബ്രാഹിം, മുഹമ്മദ് ഹാഷിർ, റഹീസ്, ഹനീഫ് മുഹമ്മദ്, നിഹാൽ, അൻവർ, ഹിഷാം സംസാരിച്ചു. 

പ്ലസ് ടൂ പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ അഫ്രീദിനെ അനുമോദിച്ചു. ക്വിസ് മത്സരത്തിൽ ഫാത്തിമത്ത് സഫ് വാന, സന ഫാത്തിമ എം ആർ, റാണിയ ആയിഷ എം ജി എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ലൈബ്രറി സെക്രട്ടറി നുഹ്മാൻ മാസ്റ്റർ സ്വാഗതവും ഫവാസ് ഇബ്രാഹിം നന്ദിയും പറഞ്ഞു.





No comments