JHL

JHL

ടി.എം. കുഞ്ഞി സ്മാരക ആംബുലൻസ് കോവിഡ് രോഗികൾക്ക് ആശ്വാസമായി ഇനി കുമ്പള വൈറ്റ് ഗാർഡിന് കീഴിൽ ഓടും.

മൊഗ്രാൽ(www.truenewsmalayalam.com) : കുമ്പള പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡിന്റെ കോവിഡ് കാല സേവനത്തിനായി ജീവകാരുണ്യ രംഗത്ത് കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി നിറഞ്ഞ് നിൽക്കുന്ന ഈമാൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ടി.എം. കുഞ്ഞി സ്മാരക ആംബുലൻസ് സൗജന്യമായി വിട്ട് നൽകിയത് പഞ്ചായത്തിലെ രോഗികൾക്ക് ഏറെ ആശ്വാസമാകും.  

മത-രാഷ്ട്രീയ-കലാ- സാമൂഹിക- സാംസ്കാരിക- വിദ്യഭ്യാസ രംഗത്ത് അര നൂറ്റാണ്ട് കാലം നിറഞ്ഞു നിന്നിരുന്ന ടി.എം. കുഞ്ഞി സാഹിബിൻ്റെ ഓർമ്മകൾ നിലനിർത്തി ആതുര സേവന രംഗത്ത് സ്തുത്യർഹമായ പ്രവർത്തനമാണ് ഈമാൻ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിവരുന്നത്. നേരത്തെ ചെങ്കള പഞ്ചായത്തിലെ വൈറ്റ് ഗാർഡിന്റെ സേവനത്തിനായി പ്രസ്തുത ആംബുലൻസ് വിട്ടുനൽകിയിരുന്നു.സ്ഥാപക ചെയർമാൻ ടി.എം കുഞ്ഞിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ മകൻ ടി.എം ശുഹൈബ് ആണ് ചെയർമാൻ പദവി ഏറ്റെടുത്ത് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് ചടങ്ങ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്‌ഘാടനം ചെയ്തു. മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസി.അഡ്വ. സക്കീർ അഹ്‌മദ്‌ അധ്യക്ഷത വഹിച്ചു, ഈമാൻ ചാരിറ്റബിൾ ട്രസ്റ്റീ ഹമീദ് സ്പിക് മുഖ്യാതിഥിയായിരുന്നു. മണ്ഡലം മുസ്‌ലി ലീഗ് സെക്രട്ടറി എം അബ്ബാസ്, ജില്ലാ യൂത്ത് ലീഗ് പ്രസി. അസീസ് കളത്തൂർ, മണ്ഡലം യൂത്ത് ലീഗ് പ്രസി. എം പി ഖാലിദ്, ട്രസ്റ്റ് ചെയർമാൻ ടി എം ശുഹൈബ്, പഞ്ചായത്ത് അംഗം യൂസുഫ് ഉളുവാർ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസി. കെ എം അബ്ബാസ്, അബ്ബാസ് അലി, വൈറ്റ് ഗാർഡ് അംഗങ്ങളായ ഹുസൈൻ ബന്നംകുളം, ഹുസൈൻ ഉളുവാർ, ആഷി ആരിക്കാടി, ഷംസു വളവിൽ, ഇനാസ് കളത്തൂർ, ഹസൈനാർ അസ്ഹരി, എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഹാദി തങ്ങൾ സ്വാഗതവും, ഇമാൻ ചാരിറ്റബിൾ ട്രസ്റ്റീ ടി കെ ജാഫർ മൊഗ്രാൽ നന്ദിയും പറഞ്ഞു.




No comments