JHL

JHL

ദേശീയപാത വികസനം: അളന്നു തിട്ടപ്പെടുത്താൻ സ്ഥലഉടമകളിൽ നിന്ന് പണം ഈടാക്കുന്നതായി ആക്ഷേപം.

കുമ്പള(www.truenewsmalayalam.com) : ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലം നൽകിയ ഭൂഉടമകളിൽ നിന്ന് സ്ഥലം അളന്ന് തിട്ട പ്പെടുത്താൻ ദേശീയപാത  സർവ്വേയർമാർ പണം ഈടാക്കുന്നതായി ആക്ഷേപം.

 സ്ഥലത്തിന് നഷ്ടപരിഹാരം ലഭിച്ചവരുടെ സ്ഥലമാണ് സർവ്വേയർമാർ  അളന്ന് തിട്ടപ്പെടുത്തി കൊടുക്കുന്നത്. ഇതിനാണ് ആയിരം രൂപ വെച്ച് ഭൂവുടമകളിൽ നിന്ന് വാങ്ങുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.

 സ്ഥലവും വീടും നഷ്ടപ്പെട്ടവർ മാറി  താമസിക്കാൻ പരക്കം പായുന്നതിനിടയിലാണ് ഇത്തരത്തിലുള്ള പണപ്പിരിവ്.വിഷയത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് ഭൂ  ഉടമകളുടെ ആവശ്യം.





No comments