JHL

JHL

പൊരുതുന്ന അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം :ഡി വൈ എഫ് ഐ.

പെർള(www.truenewsmalayalam.com) : താലിബാൻ തുലയട്ടെ, സാമ്രാജ്യത്വം തുലയട്ടെ. അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ കുമ്പള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെർള ബസ്റ്റാന്റ് പരിസരത്തു മാനവ സൗഹൃദ സദസ് സംഘടിപ്പിച്ചു.. പരിപാടി സി.പി.ഐ.എം

 ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. ആർ ജയാനന്ത  ഉൽഘടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ പ്രിത്വിരാജ്.എം അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ സെക്രട്ടറി നാസിറുദ്ധീൻ മലങ്കരെ സ്വാഗതം പറഞ്ഞു..

ജില്ലാ കമ്മിറ്റി സജിതാ റൈ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് മണികണ്ഠൻ,ശിവപ്പ റൈ, ലോക്കൽ സെക്രട്ടറി വിനോദ്.വി,പ്രദീപ്‌ കുമാർ, ശില്പ. കെ എന്നിവർ സംസാരിച്ചു.





No comments