JHL

JHL

ഉപ്പളയില്‍ സ്‌കൂട്ടറിലെത്തിയ ആള്‍ സ്വര്‍ണ്ണമാല കവരാന്‍ ശ്രമിച്ചതായി പരാതി.

ഉപ്പള(www.truenewsmalayalam.com) : സ്‌കൂട്ടറിലെത്തിയ ആള്‍ നടന്നു പോകുകയായിരുന്ന സ്‌ത്രീയുടെ സ്വര്‍ണ്ണമാല കവരാന്‍ ശ്രമിച്ചതായി പരാതി. തയ്യല്‍ തൊഴിലാളിയായ പ്രതാപ്‌ നഗര്‍ സ്വദേശിനി സുജാതയുടെ മാലയാണ്‌ കവരാന്‍ ശ്രമിച്ചത്‌.
ഇന്നലെ രാവിലെ സോങ്കാലിലാണ്‌ സംഭവം. ഉപ്പളയിലെ ജോലി സ്ഥലത്തേക്ക്‌ പാതയോരത്ത്‌ കൂടി നടന്നു പോകുന്നതിനിടെ സ്‌കൂട്ടറിലെത്തിയ ആള്‍ സമീപം നിര്‍ത്തി മാല തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നുവത്രേ. സുജാത ബഹളം വെച്ചപ്പോള്‍ സ്‌കൂട്ടറില്‍ രക്ഷപ്പെട്ടയാളെ കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പൊലീസെത്തി സമീപത്തെ സി ടി വി ക്യാമറകള്‍ പരിശോധിച്ചുവെങ്കിലും സ്‌കൂട്ടര്‍ യാത്രക്കാരന്റെ ചിത്രം തെളിഞ്ഞതായി കണ്ടെത്താനായില്ല. കഴിഞ്ഞ ഏതാനും ദിവസമായി ഈ ഭാഗത്ത്‌ ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നതായി പരാതിയുയര്‍ന്നിരുന്നു.





No comments