JHL

JHL

ഭക്ഷണം രുചികരമല്ല; ബെംഗളൂരുവിൽ യുവാവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി.

ബെംഗളൂരു(www.truenewsmalayalam.com) :  ഭക്ഷണം രുചികരമല്ല എന്ന വിഷയത്തിൽ ആരംഭിച്ച വഴക്ക് യുവതിയുടെ കൊലപാതകത്തിൽ കലാശിച്ചു.

ബംഗളൂരു താരബനഹള്ളി ഗ്രാമത്തിലാണ് സംഭവം. വടികൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്.

മുബാറക് (32) ഭാര്യയായ ഷിറിൻ ബാനു (25)വിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒരു കിടക്കയിൽ പൊതിഞ്ഞ് ചിക്കബനവര കുളത്തിലേക്ക് എറിയുകയായിരുന്നു.

Chikkabanavara pond (file photo)

അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് ഇവർ വിവാഹിതരായത്. ദാവൻഗെരെ സ്വദേശികളായ ഇവർ രണ്ടു വർഷം മുമ്പാണ് ബംഗളൂരുവിലേക്ക് താമസം മാറ്റിയത്.

 ഷിറിൻ വീട്ടുജോലിക്കാരിയായിരുന്നു. ഇവരുടെ ബന്ധുക്കൾ ഷിറിനെ കാണാതായതിനെ തുടർന്ന് മുബാറകിനോട് ചോദിച്ചപ്പോൾ പല കാരണങ്ങളും പറഞ്ഞ അയാൾ ഒഴിവാകുകയായിരുന്നു എന്ന ബന്ധുക്കൾ പറഞ്ഞു.

അയാൾ അത് തുടർന്നപ്പോൾ അവർ അവനെ ഭീഷണിപ്പെടുത്തി.ബന്ധുക്കളുടെ ഭീഷണിയിൽ ഭയന്ന മുബാറക് പോലീസിൽ കീഴടങ്ങുകയായിരുന്നു.

കിടക്കയിൽ പൊതിഞ്ഞതിനാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും മൃതദേഹം പൊങ്ങിവരാത്തതിനെ തുടർന്ന് കുളത്തിൽ തിരച്ചിൽ നടക്കുകയാണ്.

സോളദേവനഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.





No comments