JHL

JHL

കുടുംബ വഴക്കിനിടെ ഭർത്താവിന്റെ അടിയേറ്റ യുവതി മരിച്ചു.

മംഗളൂരു(www.truenewsmalayualam.com) : കുടുംബ വഴക്കിനിടെ ഭർത്താവിന്റെ അടിയേറ്റ യുവതി മരിച്ചു. മൂഡബിദ്രി ദേരേഗുഡ്ഡെയിലെ സുനിത(30) ആണു മരിച്ചത്. ഭർത്താവ് ദിൻരാജിനെ മൂഡബിദ്രി പോലിസ് അറസ്റ്റുചെയ്തു. ചൊവ്വാഴ്ച രാത്രിയാണു സംഭവം. രാത്രി ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ ദിൻരാജ് മരക്കട്ട കൊണ്ട് സുനിതയെ അടിക്കുകയായിരുന്നു. അടിയേറ്റ് തല പൊട്ടിയ സുനിത ബോധരഹിതമായി വീണു. ഇതോടെ ദിനരാജ് സുനിതയുടെ ബന്ധുക്കളെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

ഉടൻ ആശുപത്രിയിലെത്തിക്കാൻ  ബന്ധുക്കൾ നിർദേശിച്ചു. തുടർന്നു ദിൻരാജ് ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ പ്രവേശിപ്പിക്കാൻ ആശുപത്രി അധികൃതർ തയാറായില്ല. തുടർന്നാണു 30 കിലോ മീറ്ററിലേറെ അകലെയുള്ള മംഗളൂരുവിൽ എത്തിച്ചത്. മംഗളൂരു ജില്ലാ വെൻലോക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്ക് സുനിത രക്തം വാർന്ന് മരണാസന്ന നിലയിലായിരുന്നു. അർദ്ധരാത്രിയോടെ മരിച്ചു.




No comments