JHL

JHL

പി കെ ഫൈസൽ ഡി സി സി പ്രെസിഡൻറ്

കാസർകോട് (www.truenewsmalayalam.com): ജില്ലാ കോൺഗ്രസ് പ്രസിഡന്റായി  പി.കെ. ഫൈസലിനെ പ്രഖ്യാപിച്ചു. പടന്ന എടച്ചാക്കൈ കൊക്കാൽക്കടവ് സ്വദേശിയാണ്. തുടക്കത്തിൽ പല പേരുകൾ പരിഗണനയ്ക്കു വന്നിരുന്നുവെങ്കിലും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ദേശീയ നേതൃത്വവുമായി ഡൽഹിയിൽ ചർച്ച ചെയ്ത് ഒടുവിൽ പുറത്തിറക്കിയ അന്തിമ ലിസ്റ്റിൽ പി.കെ.ഫൈസലിനെ തീരുമാനിക്കുകയായിരുന്നു.

നിലവിൽ കെപിസിസി നിർവാഹക സമിതി അംഗവും ഡിസിസി വൈസ് പ്രസിഡന്റുമാണ്. യൂത്ത് കോൺ‌ഗ്രസ് മുൻ ജില്ലാ പ്രസി‍ഡന്റ്ാണ്. പരേതനായ ടി.കെ.സി.മുഹമ്മദ് കുഞ്ഞി ഹാജിയുടെയും  പി.കെ.ഖദീജ ഹജ്ജുമ്മയുടെയും മകൻ. കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയത്തിൽ തുടക്കം.

പടന്ന എംആർ വെക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന കാലം മുതൽ കെഎസ്‌യു യൂണിറ്റ് സെക്രട്ടറി. കോളജ് പഠന കാലത്ത് കെഎസ്‌യു ഹൊസ്ദുർഗ് താലൂക്ക് ജനറൽ സെക്രട്ടറി. യൂത്ത് കോൺഗ്രസ് പടന്ന മണ്ഡലം പ്രസിഡന്റ്, തൃക്കരിപ്പൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി. കോൺഗ്രസ് സേവാദൾ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറി. ഡിസിസി ജനറൽ സെക്രട്ടറി,  കെപിസിസി നിർവാഹക സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. രണ്ടു തവണ പടന്ന പഞ്ചായത്ത് അംഗം, ജില്ലാ ബാങ്ക് ‍ഡയരക്ടർ, ഹൊസ്ദുർഗ് കാർഷിക വികസന ബാങ്ക് ഡയരക്ടർ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അംഗം, ജില്ലാ ടൂറിസം വികസന സൊസൈറ്റി ചെയർമാൻ, കേരള ഉറുദു അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

കൊക്കാൽക്കടവ് ഖിള്ർ മസ്ജിദ് പരിപാലന കമ്മിറ്റി പ്രസിഡന്റാണ്. ഒന്നിലേറെ തവണ എതിർ രാഷ്ട്രീയക്കാരുടെ അക്രമത്തിനു വിധേയനായി. വലിയപറമ്പ് പഞ്ചായത്ത് അസി.എൻജിനീയർ കെ.വഹീദയാണ് ഭാര്യ. മുഹമ്മദ് ഫർഹബ്, ഫാമിദ ഫൈസൽ എന്നിവർ മക്കൾ.


No comments